Follow KVARTHA on Google news Follow Us!
ad

റാസ്‌ അൽ ഖൈമയിൽ വാഹനാപകടം;2 പേർ മരിച്ചു

കാറപകടത്തിൽ രണ്ട് പേർ മരിച്ചു Two people died and another was injured in a car accident on Ras Al Khaimah Road on Wednesday morning, police said
റാസ്‌ അൽ ഖൈമ: (www.kvartha.com 23.11.2017) റാസ്‌ അൽ ഖൈമയിൽ കാറപകടത്തിൽ രണ്ട് പേർ മരിച്ചു. ഏഷ്യൻ വംശജരായ 28 കാരനും 22 കാരിയുമാണ് മരണപ്പെട്ടത്. മറ്റൊരു യാത്രക്കാരനായ 32 കാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാസ്‌ അൽ ഖൈമയിൽ ബുധനാഴ്ചയാണ് സംഭവം.

രാവിലെ ഏഴര മണിക്ക് പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച ഫോൺ കോളിനെ തുടർന്ന് പോലീസും ആംബുലൻസുമടങ്ങുന്ന സംഘം ഉടൻ തന്നെ സംഭവ സ്ഥലത്ത് പോകുകയും മൂവരെയും ആശുപത്രിയിൽ കൊണ്ട് പോകുകയുമായിരുന്നു. എന്നാൽ രണ്ട് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി റാസൽഖൈമ പോലീസിലെ സെൻട്രൽ ഓപ്പറേഷൻസ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ഡോക്ടർ മുഹമ്മദ് സഈദ് അൽ ഹമീദി പറഞ്ഞു.


മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇവരെ ബന്ധുക്കൾക്ക് വിട്ട് നൽകാനുള്ള നടപടി പുരോഗമിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

അമിത വേഗതയിൽ പാഞ്ഞ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.

Summary: Two people died and another was injured in a car accident on Ras Al Khaimah Road on Wednesday morning, police said.The deceased, who were both Asians, included a man aged 28 and woman aged 22, said Brigadier Dr Mohammad Saeed Al Hamidi, director-general of the General Directorate of Central Operations at Ras Al Khaimah Police.