Follow KVARTHA on Google news Follow Us!
ad

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

2017 ലെ സ്റ്റാഫ്‌സെലക്ഷന്‍ കമ്മീഷന്റെ കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ (പ്ലസ്ടു) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലേക്കുള്ള ഓപ്പണ്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത Thiruvananthapuram, Kerala, News, Examination, Application, Education,
തിരുവനന്തപുരം: (www.kvartha.com 24.11.2017) 2017 ലെ സ്റ്റാഫ്‌സെലക്ഷന്‍ കമ്മീഷന്റെ കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ (പ്ലസ്ടു) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലേക്കുള്ള ഓപ്പണ്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത മത്സരപ്പരീക്ഷ പരീക്ഷ 2018 മാര്‍ച്ച് മൂന്നു മുതല്‍ 26 വരെയുള്ള തീയ്യതികളില്‍ രാജ്യമെങ്ങും നടക്കും. ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷിക്കാവൂ.


എല്‍ ഡി സി/ജെ എസ് എ തസ്തികയില്‍ 898 ഒഴിവുകളും പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ്ങ് അസിസ്റ്റന്റ് തസ്തികയില്‍ 2359 ഒഴിവുകളും ഡാറ്റാ എന്‍ട്രി ഓപറേറ്ററുടെരണ്ടും ഒഴിവുകളും ഉണ്ടാകും. 2018 ഓഗസ്റ്റ് ഒന്നിനകം 18 മുതല്‍ 27 വയസ്സുതികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 12-ാം ക്ലാസ് വിജയിച്ചിരിക്കണം. കംടോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി എ ജി) തസ്തികയിലേക്ക് സയന്‍സിന് കണക്ക് ഒരുവിഷയമായി 12-ാം ക്ലാസ് വിജയിച്ചിരിക്കണം. മുഴുവന്‍ സ്ത്രീ ഉദ്യോഗാര്‍ത്ഥികളെയും സംവരണത്തിനര്‍ഹരായ എസ്‌സി /എസ് ടി/ വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളെയും ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ബംഗളൂരു പോലുള്ള എ ക്ലാസ് നഗരങ്ങളില്‍ 35,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഡിസംബര്‍ 18ന് അഞ്ചുമണിവരെയാണ്. http://www.ss.nic.inഎന്ന വെബ്‌സൈറ്റില്‍http://www.ss.nic.in->Apply->CHSLഎന്ന ലിങ്കിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 08025502520, 9483862020 എന്നീ നമ്പറുകളില്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് അഞ്ചുമണിവരെ ബന്ധപ്പെടേണ്ടതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Examination, Application, Education,