Follow KVARTHA on Google news Follow Us!
ad

കോര്‍പറേറ്റ് ട്രാവല്‍ ഏജന്‍സികളും റിസോര്‍ട്ട് ഉടമകളൂം വിനോദ സഞ്ചാര മേഖല കൈയ്യടക്കി; ചെറുകിട ഹൗസ് ബോട്ട് വ്യവസായം തകര്‍ച്ചയില്‍

വിനോദ സഞ്ചാര മേഖലയുടെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ട് രംഗപ്രവേശം ചെയ്ത ചെറുകിട ഹൗസ് ബോട്ട് News, House-boat, Kerala, Resort, Service, Industry, Corporate,
ഹരിപ്പാട് : (www.kvartha.com 23/11/2017) വിനോദ സഞ്ചാര മേഖലയുടെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ട് രംഗപ്രവേശം ചെയ്ത ചെറുകിട ഹൗസ് ബോട്ട് വ്യവസായം തകര്‍ച്ചയിലേക്ക്. വന്‍കിട റിസോര്‍ട്ടുകളും കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ചിട്ടുള്ള ഹൗസ് ബോട്ടുകളുടെ കടന്നു വരവുമാണ് ചെറുകിട ഹൗസ് ബോട്ട് വ്യവസായത്തിനെ പ്രതിസന്ധിയിലാക്കിയത് .കുട്ടനാട്ടിലെ ചെറുകിട സംരംഭകരാണ് ഇതിന്റെ ഇരകളായവരിലേറെയും.

പ്രാരംഭ കാലഘട്ടത്തില്‍ പ്രതിദിനം അയ്യായിരം രൂപയ്ക്ക് മുകളില്‍ ചെറുകിട സംരംഭകര്‍ക്ക് വരുമാനം ലഭിച്ചിരുന്നു. ഇത് മനസ്സിലാക്കി നൂറു കണക്കിന് സംരംഭകരാണ് രംഗത്ത് വന്നത്. എന്നാല്‍ ഇന്ന് ചെറുകിടക്കാരെ അന്വേഷിച്ചു സഞ്ചാരികള്‍ എത്തുന്നില്ല. കുട്ടനാട്ടിലെ കായലുകളിലും നദികളിലും സഞ്ചാരികളെ കാത്തു കിടക്കുകയാണ് ഹൗസ് ബോട്ടുകള്‍ ഇപ്പോള്‍.

News, House-boat, Kerala, Resort, Service, Industry, Corporate, Kuttanad, Rent, Small house boat industry collapsed

1200 ലധികം ഹൗസ് ബോട്ടുകളാണ് ഇന്ന് കുട്ടനാട്ടിലുള്ളത്. 100 ഓളം നിര്‍മ്മാണത്തിലുമുണ്ട്. മേഖലയിലെ സാധ്യതകള്‍ മനസിലാക്കിയവരാണ് ഭൂമി പണയപ്പെടുത്തിയും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുത്തും ഈ രംഗത്തേക്ക് വന്നത് - മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ കഴിയാതെ ആത്മഹത്യയുടെ വക്കിലാണ് പലരും. ബ്ലേയ്ഡ് മാഫിയകളില്‍ നിന്നും വന്‍ തുക തന്നെ പലിശ നല്‍കി ചെറുകിട വള്ളങ്ങളെ ആഢംബര നൗകകളാക്കി രംഗത്ത് വന്നെങ്കിലും തൊഴില്‍ ലഭ്യതക്കുറവ് മൂലം കളം വിട്ടു തുടങ്ങി.

പള്ളാത്തുരുത്തിയിലും നെടുമുടിയിലും ചമ്പക്കുളത്തുമൊക്കെയായി നൂറുകണക്കിന് ആഢംബര നൗകകളാണ് നദീതീരങ്ങളില്‍ കെട്ടിയിട്ടിരിക്കുന്നത് . ഒന്നു മുതല്‍ ആറ് ബെഡ് റൂമുകള്‍ കോണ്‍ഫറന്‍സ് ഹാള്‍ ബാല്‍ക്കണി തുടങ്ങി എല്ലാ അനുബന്ധ സൗകര്യങ്ങളുമുള്ള ബോട്ടുകള്‍ ഓണ്‍ ലൈന്‍ സൗകര്യത്തോടെ യഥേഷ്ടം ലഭിക്കും മാത്രമല്ല കോര്‍പറേറ്റ് ഏജന്റുമാര്‍ സഞ്ചാരികളെ പിടിക്കാനായും രംഗത്തുണ്ട്. പതിനായിരം രൂപ മുതല്‍ മുകളിലോട്ടാണ് ബോട്ടുകളുടെ വാടക.

തൊഴില്‍ ലഭിക്കാത്ത നിരവധി ബോട്ടുകള്‍ നെടുമുടിയിലും പരിസരത്തും ഉപയോഗ രഹിതമായി കിടപ്പുണ്ട് ഇവയില്‍ ചിലത് കത്തി നശിച്ച സംഭവവും അരങ്ങേറിയിട്ടുണ്ട്. ബോട്ടുകള്‍ക്ക് സര്‍വ്വീസുകള്‍ ലഭിക്കാതായതോടെ ജീവനക്കാരുടെ ജീവിതത്തിന്റെ താളവും തെറ്റിയ മട്ടാണ്. ശരാശരി പ്രതിവര്‍ഷം 20 ശതമാനം സഞ്ചാരികളുടെ വര്‍ദ്ധന കുട്ടനാട്ടില്‍ ഉണ്ടാകാറുണ്ട് എന്നതാണ് കണക്ക്. ചില റിസോര്‍ട്ട് ഉടമകള്‍ ചെറുകിട ബോട്ടുകള്‍ ചെറുകിട സംരംഭകരില്‍ നിന്നും വാടകക്ക് എടുത്ത് സര്‍വ്വീസ് നടത്തുന്നത് ഏറെ ആശ്വാസകരമാണ്. ചെറുകിട ഹൗസ് ബോട്ട് സംരംഭകരേയും തൊഴിലാളികളേയും സംരക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഈ മേഖലയില്‍ നിന്നും ഉയരുന്ന ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, House-boat, Kerala, Resort, Service, Industry, Corporate, Kuttanad, Rent, Small house boat industry collapsed