Follow KVARTHA on Google news Follow Us!
ad

അദ്ധ്യാപിക മുസ്ലീം വിദ്യാര്‍ത്ഥിനിയുടെ ഹിജാബ് വലിച്ചൂരി

ന്യൂയോര്‍ക്ക്: (www.kvartha.com 20-11-2017) അദ്ധ്യാപിക മുസ്ലീം വിദ്യാര്‍ത്ഥിനിയുടെ ഹിജാബ് വലിച്ചൂരിയെന്ന് ആരോപണം.World, Hijab
ന്യൂയോര്‍ക്ക്: (www.kvartha.com 20-11-2017) അദ്ധ്യാപിക മുസ്ലീം വിദ്യാര്‍ത്ഥിനിയുടെ ഹിജാബ് വലിച്ചൂരിയെന്ന് ആരോപണം. വിര്‍ജീനിയയിലെ ലേയ്ക്ക് ബ്രഡോക്ക് ഹൈസ്‌കൂളിലാണ് സംഭവം.

സുഹൃത്തുക്കളുമായി സംസാരിച്ച് നിന്ന വിദ്യാര്‍ത്ഥിനിയുടെ ഹിജാബ് അദ്ധ്യാപിക ബലം പ്രയോഗിച്ച് ഊരുകയായിരുന്നു. നിന്റെ മുടി നല്ല ഭംഗിയുണ്ടെന്ന് അദ്ധ്യാപിക പറഞ്ഞുവെന്നും വിദ്യാര്‍ത്ഥിനി ആരോപിച്ചു. ഇതൊരു തമാശയായി എടുത്താല്‍ മതിയെന്നായിരുന്നു അദ്ധ്യാപികയുടെ പ്രതികരണം.

World, Hijab

സ്‌കൂളില്‍ നിന്ന് തന്നെ വിദ്യാര്‍ത്ഥിനി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. രക്ഷിതാക്കളാണ് സ്‌കൂള്‍ അധികൃതര്‍ക്ക് സമീപം പരാതിയുമായി എത്തിയത്.

സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ അദ്ധ്യാപികയെ നിര്‍ബന്ധിത അവധിയില്‍ വിട്ടു. അദ്ധ്യാപിക വിദ്യാര്‍ത്ഥിനിയോടും രക്ഷിതാക്കളോടും മാപ്പുപറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The incident prompted an outrage from a Muslim advocacy group and others. The school also condemned the incident. The school's principal, David Thomas, said the teacher's actions were inappropriate and that the teacher had apologised to the student and her family.

Keywords: World, Hijab