Follow KVARTHA on Google news Follow Us!
ad

സൗദിയിൽ ഈ രണ്ട് സ്ഥലങ്ങളിൽ ഫോട്ടോയും വീഡിയോയും എടുക്കാൻ പാടില്ല, സ്ഥലങ്ങൾ ഇതാണ്

സൗദിയിലെ പുണ്യ സ്ഥലമായ മക്കയിലും According to the Saudi General Directorate of Press and Information
റിയാദ്:  (wwww.kvartha.com 25.11.2017) സൗദിയിലെ പുണ്യ സ്ഥലമായ മക്കയിലും മദീനയിൽ ഫോട്ടോ എടുക്കുന്നതും  വീഡിയോ എടുക്കുന്നതും  നിരോധിച്ചു. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രസ് ആൻഡ് ഇൻഫർമേഷൻ പ്രകാരം മക്ക മസ്ജിദായ മസ്ജിദുൽ ഹറമിലും, മദീനയിലെ മസ്ജിദ് എൻ നബവിയിലുമാണ്  ഫോട്ടോയും  വീഡിയോയും എടുക്കുന്നത് നിരോധിച്ചത്. നേരത്തെ  സൗദി വിദേശകാര്യ മന്ത്രാലയം നവംബർ 12ന് വിഷയം ചർച്ചക്കെടുത്തിരുന്നെങ്കിലും വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

വിശുദ്ധ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്. പള്ളിക്കടുത്തുള്ള സ്ഥലങ്ങളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.


നിരോധനം മൂലം ആരോഗ്യപരമായ രീതിയിൽ പ്രാർത്ഥനകൾ നടത്താൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫോട്ടോ എടുക്കുകയോ അതിനുള്ള ഉപകരണങ്ങൾ കൊണ്ട് വരികയോ ചെയ്താൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
നേരത്തെ ഇസ്‌റാഈൽ പൗരൻ പള്ളിയിൽ പ്രവശിച്ചത് വൻ വിവാദത്തിന് കാരണമായിരുന്നു.

Summary: According to the Saudi General Directorate of Press and Information, the decision to prohibit photos and videos in Mecca's Masjid al-Haram, known as the Great Mosque of Mecca, and Medina's Masjid an-Nabawi