Follow KVARTHA on Google news Follow Us!
ad

ആര്‍ഭാടങ്ങളില്ലാതെ സഹീര്‍ഖാന് മാംഗല്യം; വധു ബോളിവുഡ് താരം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം സഹീര്‍ ഖാന്‍ വിവാഹിതനായി. ബോളിവുഡ് നടി സാഗരിക Mumbai, Sports, Cricket, Marriage, Friends, Cinema, Entertainment, National,
മുംബൈ: (www.kvartha.com 23.11.2017) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം സഹീര്‍ ഖാന്‍ വിവാഹിതനായി. ബോളിവുഡ് നടി സാഗരിക ഗാഡ്ഗെയാണ് വധു. രജിസ്റ്റര്‍ വിവാഹമായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഇരുവരുടേയും രജിസ്റ്റര്‍ വിവാഹം. സഹീര്‍ഖാന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. താരങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത നേരത്തേ പ്രചരിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സാഗരിക തന്നെ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.

സഹീര്‍ ഖാന്റെ പ്രോസ്പോര്‍ട്ട് ഫിറ്റ്നെസ് സ്റ്റുഡിയോയുടെ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഹെഡ് അഞ്ജന ശര്‍മ്മയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സാഗരികയുടെ സുഹൃത്തും നടിയുമായ വിദ്യാ മാല്‍ദേവ് വിവാഹക്ഷണപത്രികയുടെ ചിത്രവും കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഈ വര്‍ഷം ഏപ്രിലിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ മതാചാരപ്രകാരമായിരിക്കില്ല നിയമപരമായായിരിക്കും തങ്ങള്‍ വിവാഹിതരാകുക എന്ന് ഇരുവരും നേരത്തേ വ്യക്തമാക്കിയിരുന്നു.

Sagarika Ghatge marries Zaheer Khan, see photos of the newlyweds and wedding card, Mumbai, Sports, Cricket, Marriage, Friends, Cinema, Entertainment, National

മുപ്പത്തിയെട്ടുകാരനായ സഹീര്‍ രണ്ടു കൊല്ലം മുമ്പ് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചിരുന്നു. നിലവില്‍ ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റനാണ് . ഇന്ത്യയ്ക്കായി 92 ടെസ്റ്റ് മത്സരങ്ങളും 282 ഏകദിന മത്സസരങ്ങളും കളിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ചക്തേ ഇന്ത്യയില്‍ സാഗരിക അഭിനയിച്ചിട്ടുണ്ട്. ചക്തേ ഇന്ത്യയിലെ പ്രീതി സാബ്ഹര്‍വാള്‍ എന്ന കഥാപാത്രം സാഗരികയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഫോക്സ്, മിലേ ന മിലേ ഹം, റഷ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Also Read:

കെ എം ഷാജിയുടെ പൊതുയോഗ പ്രചരണത്തിന് വൈദ്യുതി പോസ്റ്റില്‍ കയറി ലീഗ് പ്രവര്‍ത്തകര്‍ പെയിന്റടിച്ചു; കെ എസ് ഇ ബി പരാതി നല്‍കി, 2 ദിവസത്തിനകം എല്ലാം മായിക്കണമെന്ന് മുഴുവന്‍ രാഷ്ട്രീയ കക്ഷികളോടും പോലീസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sagarika Ghatge marries Zaheer Khan, see photos of the newlyweds and wedding card, Mumbai, Sports, Cricket, Marriage, Friends, Cinema, Entertainment, National.