Follow KVARTHA on Google news Follow Us!
ad

മുസ്ലിം വിരുദ്ധതയുടെ പുതിയ മുഖം: വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണത്തില്‍ പരിക്കേറ്റയാളെ അവഗണിച്ച് നടന്നുപോകുന്ന മുസ്ലിം പെണ്‍കുട്ടിയുടെ ഫോട്ടോ മാധ്യമങ്ങളില്‍, വ്യാജ ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രചരിപ്പിച്ച എഡിറ്റ് ചെയ്ത ഫോട്ടോയുടെ ഒറിജിനലുമായി ഫോട്ടോഗ്രാഫര്‍ എത്തിയതോടെ സത്യാവസ്ഥ തിരിച്ചറിഞ്ഞ് മാധ്യമലോകം, സോഷ്യല്‍ മീഡിയയില്‍ വാഗ്വാദത്തിനിടയാക്കിയ സംഭവത്തിന്റെ പരിസമാപ്തി ഇങ്ങനെ

മുസ്ലിം വിരുദ്ധതയുടെ ഏറ്റവും പുതിയ മുഖമാണ് റഷ്യയിൽ നിന്നും പുറത്ത് A Twitter account that wrongly accused a Muslim woman of ignoring the victims of the Westminster terror attack
മോസ്‌കോ: (www.kvartha.com 14.11.2017) മുസ്ലിം വിരുദ്ധതയുടെ ഏറ്റവും പുതിയ മുഖമാണ് റഷ്യയില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണത്തില്‍ പരിക്കേറ്റയാളെ അവഗണിച്ചു കൊണ്ടു നടന്നു പോകുന്ന മുസ്ലിം പെണ്‍കുട്ടി എന്ന തരത്തില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്ത ചിത്രമാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ യഥാര്‍ത്ഥ ഫോട്ടോയുമായി വന്നതോടെ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയ ചൂടേറിയ വാഗ്വാദത്തിന് അന്ത്യമായി.


ടെക്‌സാസ് ലോന സ്റ്റാര്‍ എന്ന വ്യാജ അക്കൗണ്ടില്‍ നിന്നാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. ഭീകരാക്രമണത്തില്‍ പരിക്കേറ്റ ആളെ മൈന്‍ഡ് പോലും ചെയ്യാതെ ഫോണില്‍ സംസാരിച്ചു കൊണ്ടു കടന്നു പോകുന്ന പെണ്‍കുട്ടി എന്ന തരത്തിലാണ് ഫോട്ടോ പ്രചരിച്ചത്. പെണ്‍കുട്ടിയുടെ മുഖം അല്‍പം അവ്യക്തമാക്കിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.


എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ ഫോട്ടോയുമായി ജമീ ലോറിമാന്‍ വരികയായിരുന്നു. സത്യത്തില്‍ അപകടം കണ്ടതിന്റെ ഷോക്കും പേടിയും കാരണം പരിക്കേറ്റയാളുടെ അടുത്ത് കൂടി നടന്നുപോകുകയായിരുന്നു ഇവരെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ പരിക്കേറ്റ ഒരു സ്ത്രീയെ ഇവര്‍ രക്ഷിച്ചിരുന്നതായും ഡെയ്‌ലി മെയില്‍ റിപോര്‍ട്ടില്‍ പറയുന്നു.


Image Credit: Jamie Lorriman

Summary: A Twitter account that wrongly accused a Muslim woman of ignoring the victims of the Westminster terror attack was run from Russia, it has been revealed.The account @SouthLoneStar shared a photograph of a Muslim woman and accused her of walking past the injured while checking her mobile phone