Follow KVARTHA on Google news Follow Us!
ad

ജനങ്ങള്‍ക്കിപ്പോ സിംഹത്തേക്കാള്‍ ഭയം പശുവിനെ, മോഡി സര്‍ക്കാരിന് നന്ദി: ലാലു യാദവ്

പാറ്റ്‌ന: (www.kvartha.com 20-11-2017) ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തി ആര്‍ ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മുന്‍പ്National, Politics, RJD
പാറ്റ്‌ന: (www.kvartha.com 20-11-2017) ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തി ആര്‍ ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മുന്‍പ് സിംഹത്തെ ഭയപ്പെട്ടിരുന്ന ജനങ്ങള്‍ ഇപ്പോള്‍ പശുക്കളെ ഭയപ്പെടുകയാണ്. ഇതെല്ലാം മോഡി സര്‍ക്കാരിന്റെ സംഭാവനയാണ്. അതിന് അദ്ദേഹത്തോട് നന്ദി പറയണമെന്നും ലാലു പ്രസാദ് പറഞ്ഞു.

ഗോരക്ഷകരുടെ അക്രമം ഭയന്ന് ഇപ്പോള്‍ ആരും സോനിപുര്‍ കാലിചന്തയിലേയ്ക്ക് കാലികളെ കൊണ്ടുവരാറില്ലെന്നും അദ്ദേഹം പറഞ്ഞു. 2019ലാണ് അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും മോഡി സര്‍ക്കാരിന്റെ കൈയിലിരിപ്പുകൊണ്ട് 2018ല്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

National, Politics, RJD

ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിനൊപ്പം നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ലാലു പ്രസാദ് പറഞ്ഞു. ഹര്‍ദ്ദികിനെയും തേജസ്വിയേയും പോലുള്ള യുവ നേതാക്കള്‍ക്ക് വര്‍ഗീയ ശക്തികളെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Mr Yadav said his son Tejashwi Yadav was in touch with Gujarat's Patidar or Patel quota agitation leader Hardik Patel. "Young leaders like Hardik Patel and Tejashwi will uproot the communal forces from the country," he said. Tejashwi Yadav is also facing corruption charges.

Keywords: National, Politics, RJD