Follow KVARTHA on Google news Follow Us!
ad

ഷാർജയിൽ 8 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ വധ ശിക്ഷക്ക് വിധിച്ചതിനെ കുറിച്ച് കുട്ടിയുടെ പിതാവിന്റെ പ്രതികരണം ഇങ്ങനെ

8 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ Family members of Obaida Ebrahim Al Sedqi Al Aqrabawi, 8, the Jordanian boy whose body was found in Dubai
ഷാർജ: (www.kvartha.com 24.11.2017) 8 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ വധശിക്ഷക്ക് വിധിച്ചതിനെ കുറിച്ച് കുട്ടിയുടെ പിതാവ് പ്രതികരിച്ചു. 'യു എ ഇ നിയമത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു, എന്റെ മകന് നീതി കിട്ടി', എന്നായിരുന്നു ഒബൈദിന്റെ പിതാവ് ഇബ്രാഹിം അൽ സദ്ഖി അൽ അഖറാബവിയുടെ മറുപടി.

നേരത്തെ വിധിക്ക് മുമ്പായി അദ്ദേഹം ഇപ്രകാരം പറഞ്ഞിരുന്നു. 'ഞങ്ങളുടെ മകന്റെ മരണത്തെ തുടർന്നുണ്ടായ പ്രത്യാഘാതങ്ങളെ ചെറുക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തീർച്ചയായും, ആ നിമിഷം എന്റെ ഭാര്യ ഒരിക്കലും മറക്കില്ല. അവൾ എപ്പോഴും അത് ഓർക്കും. ഇപ്പോൾ, ഞങ്ങൾ വിധി കാത്തിരിക്കുന്നു, അത് ഉടൻ തന്നെ കൈപ്പറ്റാനാണ് ഞാൻ പ്രതീക്ഷിക്കുന്നത്.'

ജോർദാൻ സ്വദേശിയായ നിദാൽ ഐസ അബ്ദുള്ള (48) യെയാണ് വധ ശിക്ഷക്ക് വിധിച്ചത്. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ പ്രത്യേക സംഘമാണ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്. 2016 മെയിലാണ് കേസിനാസ്പദമായ സംഭവം. ഒബൈദ സിദ്ദീഖിയെ പ്രതി വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്


ഒബൈദയെ വിജനമായ സ്ഥലത്തെത്തിച്ച ശേഷം മദ്യം നല്‍കി പ്രതി ലൈംഗീകമായി പീഡിപ്പിക്കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്. വര്‍ഖയിലെ മരത്തിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ദുബൈ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗാരേജിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്.

കാണാതാകുന്നതിന് തൊട്ടു മുമ്പ് പ്രതി കുട്ടിക്കൊപ്പം നില്‍ക്കുന്നത് കണ്ടവരുണ്ട്. ഇതേ തുടര്‍ന്നാണ് അന്വേഷണം പ്രതിയിലേയ്ക്ക് നീങ്ങിയത്. കുട്ടിയുടെ പിതാവിന്റെ സൃഹൃത്താണ് പ്രതി.

Summary: Family members of Obaida Ebrahim Al Sedqi Al Aqrabawi, 8, the Jordanian boy whose body was found in Dubai on May 22, 2016, sought solace in the Dubai Public Prosecution’s decision to execute the convict, Nidal Eisa Abdullah, 49, of Jordanian nationality, who molested and killed their young boy.