Follow KVARTHA on Google news Follow Us!
ad

എല്ലാ കാഫിറുകള്‍ക്കും ഇതായിരിക്കും ഗതി! ജെയ്പൂര്‍ കോട്ടയിലെ മരണം ആത്മഹത്യയല്ല; കൊലപാതകത്തിന്റെ മറവില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമം

ജെയ്പൂര്‍: (www.kvartha.com 24-11-2017) ജെയ്പൂരിലെ പ്രശസ്തമായ നഹര്‍ഗഡ് കോട്ടയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. National, Murder, Jaipore
ജെയ്പൂര്‍: (www.kvartha.com 24-11-2017) ജെയ്പൂരിലെ പ്രശസ്തമായ നഹര്‍ഗഡ് കോട്ടയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കൊലപാതകത്തിന്റെ മറവില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടന്നു. വെള്ളിയാഴ്ച രാവിലെയാണ് കോട്ടയുടെ ഭിത്തിയില്‍ തൂങ്ങിയ നിലയില്‍ 40 വയസുള്ള ചേതന്‍ കുമാര്‍ സൈനിയുടെ മൃതദേഹം കണ്ടെത്തിയത്.

തുടക്കത്തില്‍ ഇത് ആത്മഹത്യയായി ചൂണ്ടിക്കാണിച്ചുവെങ്കിലും പിന്നീട് കൊലപാതകമാണെന്ന് ബോധ്യമായി. മൃതദേഹത്തിന് സമീപം പത്മാവതി എന്നെഴുതിയത് കണ്ടതിനാല്‍ ബന്‍സാലി ചിത്രമായ പത്മാവതിയോടുള്ള പ്രതിഷേധ സൂചകമായാണ് പോലീസ് ആദ്യം ഈ മരണത്തെ വിലയിരുത്തിയത്. എന്നാല്‍ പത്മാവതിയുടെ നിര്‍മ്മാതാക്കള്‍ക്ക് എതിരായല്ല ഇവിടെ കണ്ട കുറിപ്പുകള്‍. പത്മാവതിക്ക് എതിരെ പ്രക്ഷോഭം നയിക്കുന്നവര്‍ക്ക് നേരെയായിരുന്നു കുറിപ്പ്. സൂക്ഷ്മവായനയില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി വ്യക്തമാവുകയായിരുന്നു.

National, Murder, Jaipore

കോട്ടയുടെ പാരപറ്റിലായി പത്തോളം സന്ദേശങ്ങള്‍ ഉണ്ടായിരുന്നു. ചേതന്‍ താന്ത്രിക് കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതിലൊന്ന്. അതായത് കൊലപാതകികള്‍ക്ക് അത് ആത്മഹത്യയാക്കി തീര്‍ക്കാന്‍ താല്പര്യമില്ലായിരുന്നു.

എല്ലാ കാഫിറുകള്‍ക്കും ഈ ഗതിയായിരിക്കും എന്നും ഒരു സന്ദേശത്തില്‍ പറയുന്നു. കാഫിറിനെ കൊല്ലുന്നവന് അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കും എന്ന് മറ്റൊരു സന്ദേശം.

കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Jo kaafir ko maarega, Alla ko pyaara hoga. It can mean: Whoever kills an infidel will be dear to Allah. Can mean, because 'allah ko pyara hona' can have another meaning: die

Keywords: National, Murder, Jaipore