Follow KVARTHA on Google news Follow Us!
ad

ഷാർജയിൽ 278 കിലോമീറ്റർ വേഗതയിൽ കുതിച്ചു പാഞ്ഞ മോട്ടോർ സൈക്കിൾ പോലീസ് കസ്റ്റഡിയിലെടുത്തു

278 കിലോമീറ്റർ വേഗതയിൽ കുതിച്ചു പാഞ്ഞ മോട്ടോർ A radar in Sharjah caught a motorcyclist speeding at 278km/h, police said on Wednesday.
ഷാർജ: (www.kvartha.com 23.11.2017) 278 കിലോമീറ്റർ വേഗതയിൽ കുതിച്ചു പാഞ്ഞ മോട്ടോർ സൈക്കിൾ പോലീസ് കസ്റ്റഡിയിലെടുത്തു. റഡാറിൽ രേഖപ്പെടുത്തിയ ബൈക്ക് ഈയടുത്ത് പിടിക്കപ്പെട്ടതിൽ ഏറ്റവും വേഗതയുള്ള വാഹനമാണെന്ന് ഡിറ്റക്റ്റീവ്സ് ആൻഡ് ട്രാഫിക് കൺട്രോൾ തലവൻ മേജർ മുഹമ്മദ് അൽ ഷാഹി പറഞ്ഞു. വേഗത പരിമിതി 120 ഉള്ള റോഡിലാണ് മോട്ടോർ ബൈക്ക് പിടിക്കപ്പെട്ടത്.

സഹാറ സെന്ററിൽ നിന്ന് ആരംഭിക്കുന്ന ഷാർജ റിംഗ് റോഡിലൂടെ പോകുമ്പോഴാണ് റഡാറിൽ പതിഞ്ഞത്. ഈ റോഡ് പിന്നീട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് തിരിഞ്ഞ് അജ്മാനിൽ ലെ ട്രാൻസ്പോർട്ട് വകുപ്പ് ഓഫീസിനു സമീപമുള്ള വെസ്ത് റോഡിൽ അവസാനിക്കുന്നതാണ്.


ഉയർന്ന വേഗത മൂലം ഉണ്ടാകുന്ന അപകടസാധ്യത കുറയ്ക്കാൻ ഷാർജ പോലീസ് കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് മേജർ അൽ ഷെഹി പറഞ്ഞു. നിരവധി തവണ വാണിംഗ് നൽകിയിട്ടുണ്ടെങ്കിലും ആളുകൾ നിയമം പാലിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വേഗത പരിധി ലംഘിച്ചാൽ 3000 ദിർഹം പിഴയോ വീണ്ടും ലംഘിച്ചാൽ വാഹനം ജപ്തി ചെയ്യുന്നതടക്കമുള്ള നടപടിയോ കൈക്കൊള്ളുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Summary: A radar in Sharjah caught a motorcyclist speeding at 278km/h, police said on Wednesday.Major Mohammad Al Shehi, head of detectives and traffic control at Sharjah Police, said the speeding violation caught by the radar was the highest speed detected in the recent times.