Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ സ്വതന്ത്രനെന്ന് ലബനന്‍ പ്രധാനമന്ത്രി; ഉടന്‍ നാട്ടിലേയ്ക്ക് മടങ്ങുമെന്നും ഹരിരി

റിയാദ്: (www.kvartha.com 14.11.2017) താന്‍ സൗദിയില്‍ സ്വതന്ത്രനാണെന്ന് ലബനന്‍ പ്രധാനമന്ത്രി സാദ് ഹരിരി. Gulf, Saudi Arabia, Hariri
റിയാദ്: (www.kvartha.com 14.11.2017) താന്‍ സൗദിയില്‍ സ്വതന്ത്രനാണെന്ന് ലബനന്‍ പ്രധാനമന്ത്രി സാദ് ഹരിരി. ഒരാഴ്ച മുന്‍പാണ് സൗദി സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹം തന്റെ രാജി പ്രഖ്യാപിച്ചത്. ഉടന്‍ നാട്ടിലേയ്ക്ക് മടങ്ങുമെന്നും ഹരിരി പറഞ്ഞു.

സ്വന്തം പാര്‍ട്ടി ചാനലായ ഫ്യൂച്വര്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരിരി. റിയാദില്‍ വെച്ചാണ് അഭിമുഖം നടത്തിയത്. താന്‍ വീട്ടുതടങ്കലിലാണെന്ന ആരോപണം അദ്ദേഹം തള്ളി.

Gulf, Saudi Arabia, Hariri

ഞാനിവിടെ സ്വതന്ത്രനാണ്. എനിക്ക് പോകണമെങ്കില്‍ നാളെ പോകാം. ഞാനുടനെ ലബനനിലേയ്ക്ക് തിരിച്ച് പോകും. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ താന്‍ ബെയ് റൂട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 4നാണ് ഹരിരി താന്‍ പ്രധാനമന്ത്രി പദം രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചത്. സൗദി സന്ദര്‍ശനത്തിനിടയിലായിരുന്നു ഹരിരിയുടെ പ്രഖ്യാപനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Hariri, 47, announced he was stepping down from his post in a televised address on November 4 from Riyadh, and has yet to return to his native Lebanon.

Keywords: Gulf, Saudi Arabia, Hariri