Follow KVARTHA on Google news Follow Us!
ad

ഭിന്നലിംഗക്കാരായ വനിതകള്‍ നാലിരട്ടി ലൈംഗീക അതിക്രമത്തിന് ഇരയാകുന്നുവെന്ന് കല്‍ക്കി സുബ്രഹ്മണ്യം

ഭിന്നലിംഗക്കാരായ വനിതകള്‍ സാധാരണ സ്ത്രീകളേക്കാള്‍ നാലിരട്ടി ലൈംഗീക അതിക്രമത്തിന് ഇരയാകുന്നതായി News, Kottayam, Kerala, Press meet, BJP, Government, Transgender,
കോട്ടയം:(www.kvartha.com 24/11/2017) ഭിന്നലിംഗക്കാരായ വനിതകള്‍ സാധാരണ സ്ത്രീകളേക്കാള്‍ നാലിരട്ടി ലൈംഗീക അതിക്രമത്തിന് ഇരയാകുന്നതായി ട്രാന്‍സ് ഫോര്‍മേഷന്‍ സ്ഥാപകയും നടിയുമായ കല്‍ക്കി സുബ്രഹ്ണ്യം. സമൂഹത്തിലെ വിവേചനത്തിനു പുറമേ പീഡനവും സഹിക്കുന്ന ഈ വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ശക്തമായ നിയമനിര്‍മ്മാണം ആവശ്യമാണ്.

രാജ്യത്ത് ഇതിനുളള ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ അതില്‍ വെള്ളം ചേര്‍ക്കുകയാണ്. ഭിന്നലിംഗക്കാര്‍ക്ക് ജോലി സംവരണവും, കുട്ടികളെ ദത്തെടുക്കാനും വളര്‍ത്താനുമുളള അവകാശം നിയമപമായി ലഭിക്കണം. ഇതിലേക്കായി കേന്ദ്രസര്‍ക്കാര്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ബില്‍ ഭിന്നലിംഗക്കാരുടെ ന്യായമായ അവകാശങ്ങള്‍ പോലും അംഗീകരിക്കാത്തതാണ്.

News, Kottayam, Kerala, Press meet, BJP, Government, Transgender, kalki subiramaniyam on Transgenders

ജോലി സംവരണവും, തുല്യ നീതിയും. കുട്ടികളെ ദത്തെടുക്കാനും വളര്‍ത്താനുമുളള അവകാശവും ഉറപ്പുവരുത്തണം. നേരത്തെ തിരുച്ചി ശിവം രാജ്യസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ല് ഭിന്ന ലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതായിരുന്നു. എന്നാല്‍ നിലവിലുളള ഭേദഗതികള്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണെന്നും അവര്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Press meet, BJP, Government, Transgender, kalki subiramaniyam on Transgenders