» » » » » » » » » » ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കാറിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ട സംഭവം: പിതാവ് അറസ്റ്റിൽ

കണെക്റ്റിക്കട്ട്: (www.kvartha.com 23.11.2017) കാറിൽ കാണപ്പെട്ട ഒരു മാസം പ്രായമായ കുഞ്ഞിന്റെ മരണത്തെ തുടർന്ന് ഇന്ത്യൻ വംശജനായ പിതാവിനെ അറസ്റ്റ് ചെയ്തു. കണെക്റ്റിക്കട്ടിലെ റോക്കി ഹിൽസിലുള്ള ദിവ്യ പട്ടേലാണ് (34) അറസ്റ്റിലായത്. ഞായറാഴ്ചയാണ് സംഭവം.

പൂർണ വളർച്ചയെത്താത്ത കുഞ്ഞ് ജനിച്ചത് മുതൽ ദമ്പതികൾ ഹോട്ടലിലായിരുന്നു താമസമെന്ന് പോലീസ് പറഞ്ഞു. ഒരു ഹോട്ടലിൽ നിന്നും മറ്റൊരു ഹോട്ടലിലേക്കെന്ന പോലെ ഇവർ മാറി മാറിയാണ് താമസിച്ചിരുന്നത് .

സംഭവ ദിവസം കുട്ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെടുകയും എന്നാൽ ആശുപത്രിയിലാക്കാതെ പ്രതി ഭാര്യയെ വിളിക്കുകയാണ് ചെയ്‌തെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. യുവതി ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലാക്കിയെങ്കിലും മരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.


സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റലിൽ വെച്ച് കാണണമെന്ന് ഭർത്താവിനോട് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ലെന്ന് ഭർത്താവ് പറഞ്ഞതായി പട്ടേലിന്റെ ഭാര്യ പറഞ്ഞു. പകരം, റോക്കി ഹിൽസിലെ മാരിയറ്റ് റെസിഡെൻസിൽ അദ്ദേഹത്തെ കാണാൻ അങ്ങോട്ട് ചെല്ലാൻ കല്പിക്കുകയായിരുന്നുവെന്നും പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. സംഭവ ദിവസം രാവിലെ അഞ്ച് മണിക്കാണ് മാതാവ് അവസാനമായി കുഞ്ഞിനെ കാണുന്നത്.

Summary: A 34-year-old Indian-origin man has been charged in the US in connection with the death of his 1-month-old son for allegedly failing to seek medical care for him even after realising that the infant was unresponsive. Divya Patel of Rocky Hill in Connecticut was arrested after police discovered his one-month-old child dead in the backseat of his car on Sunday.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal