Follow KVARTHA on Google news Follow Us!
ad

ഡിജിറ്റല്‍ ഇന്ത്യ നടപ്പിലാക്കിയതോടെ കോടികളുടെ ലാഭം നേടാനായി; പ്രധാനമന്ത്രി

ആധാര്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ ഇന്ത്യ സംവിധാനത്തിലൂടെ കോടികളുടെ ലാഭം സര്‍ക്കാരിനു നേടാന്‍ കഴിഞ്ഞുയെന്ന്News, New Delhi, National, Prime Minister, Narendra Modi, Inauguration, Digital india, Aadhar card,
ന്യൂഡല്‍ഹി:(www.kvartha.com 23/11/2017) ആധാര്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ ഇന്ത്യ സംവിധാനത്തിലൂടെ കോടികളുടെ ലാഭം സര്‍ക്കാരിനു നേടാന്‍ കഴിഞ്ഞുയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടക്കുന്ന അഞ്ചാമത് സൈബര്‍ സ്‌പേസ് ആഗോള സമ്മേളനം (ജിസിസിഎസ്) ഉദ്ഘാടനം ചെയ്യ്ത് സംസാരികുകയായിരുന്നു അദ്ദേഹം.

'ഡിജിറ്റല്‍ ഇന്ത്യ' ലോകത്തിലെ വലിയ സാങ്കേതികവിദ്യാ പരിപാടിയാണ്. ജന്‍ധന്‍ അക്കൗണ്ട്, ആധാര്‍, മൊബൈല്‍ എന്നിവ സമന്വയിപ്പിച്ചതിലൂടെ 'ജാം' അഴിമതി കുറയ്ക്കാനും സുതാര്യത കൂട്ടാനും സഹായിച്ചു. ഇടനിലക്കാരെ ഒഴിവാക്കിയതിലൂടെ ഇന്ത്യക്ക് സബസിഡി ഇനത്തില്‍ 10 ബില്യന്‍ ഡോളര്‍ നിലനിര്‍ത്താന്‍ സാധിച്ചു.

News, New Delhi, National, Prime Minister, Narendra Modi, Inauguration, Digital india, Aadhar card,  Implementation of Digital India, the crores revenue gain; Prime Minister


ജനങ്ങള്‍ക്കു സബ്‌സിഡികള്‍ നേരിട്ടു നല്‍കാന്‍ (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍- ഡിബിടി) സാങ്കേതികവിദ്യയുടെ സമന്വയം ഏറെ ഉപകരിച്ചു. ആധാര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ സംയോജിപ്പിച്ച് സബ്‌സിഡി നേരിട്ടു കൊടുത്തതോടെ ഏകദേശം 65,000 കോടി രൂപ (10 ബില്യന്‍ ഡോളര്‍) സര്‍ക്കാരിനു ലാഭിക്കാനായി. മികച്ച സേവനവും ഭരണവും വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ കണ്ടെത്തലുകളും ആളുകളിലെത്താന്‍ സാങ്കേതികവിദ്യ സഹായിക്കുന്നു.

വലിയ കംപ്യൂട്ടറുകളില്‍നിന്ന് കൈപ്പിടിയില്‍ ഒതുങ്ങുന്ന സ്മാര്‍ട്ട് ഫോണിലേക്കും ഗാഡ്ജറ്റുകളിലേക്കും സാങ്കേതികവിദ്യ മാറി. രണ്ടു പതിറ്റാണ്ടിനിടെ സൈബര്‍ സ്‌പേസില്‍ വലിയ മാറ്റങ്ങളാണുണ്ടായത്.

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) തുടങ്ങിയവ സാധാരണമായെന്നും പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്ര മോദി ആപ് ജനങ്ങളുമായി ആഴത്തില്‍ ബന്ധപ്പെടാന്‍ തന്നെ സഹായിക്കുന്നു. ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും ലഭ്യമാകണം. സൈബര്‍ സുരക്ഷ ആകര്‍ഷകമായ ജോലിയാകണം.

സൈബര്‍ പോരാളികളെ നമുക്ക് ആവശ്യമാണ്. ഭീകരവാദം പോലുള്ള ദുഷ്ടശക്തികളുടെ വിളനിലമാകരുത് സൈബര്‍ ഇടങ്ങള്‍. രാജ്യസുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.

ദ്വിദിന സമ്മേളനത്തില്‍ 120 രാജ്യങ്ങളിലെ 10,000 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Prime Minister, Narendra Modi, Inauguration, Digital india, Aadhar card,  Implementation of Digital India, the crores revenue gain; Prime Minister