Follow KVARTHA on Google news Follow Us!
ad

സുപ്രീം കോടതിയിൽ മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടി ഹാദിയ ഡൽഹിയിലേക്ക്, നെടുമ്പാശേരിയിൽ നിന്നും പുറപ്പെടുന്ന ഹാദിയയുടെ യാത്രാ വിവരങ്ങൾ അതീവ രഹസ്യം

സുപ്രീം കോടതിയില്‍ മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടി ഹാദിയ Hadiya, the 25-year-old Muslim convert whose
 ന്യൂഡൽഹി: (wwww.kvartha.com 25.11.2017) സുപ്രീം കോടതിയില്‍ മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടി ഹാദിയ ഡൽഹിയിലേക്ക്. വൈകുന്നേരം നെടുമ്പാശേരിയില്‍ നിന്നും വിമാന മാര്‍ഗ്ഗമാണ് ഹാദിയയെ കൊണ്ടുപോകുക. എന്നാല്‍ യാത്രാ വിവരങ്ങള്‍ പൊലീസ് അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്. തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഹാദിയയുടെ മൊഴി രേഖപ്പെടുത്തുക.

രക്ഷിതാക്കളും ഹാദിയക്കൊപ്പമുണ്ടാകും. സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ച്‌ നേരത്തെ നിശ്ചയിച്ചിരുന്ന ട്രെയിന്‍യാത്ര ഒഴിവാക്കിയിരുന്നു. യാത്രാ വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ പോലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്.

അതേസമയം ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ രേഖപ്പെടുത്തണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കോടതിയില്‍ പരസ്യമായി മൊഴി രേഖപ്പെടുത്തുന്നത് ഹാദിയയ്ക്ക് മാനസിക സമ്മര്‍ദമുണ്ടാക്കുമെന്ന് പറഞ്ഞാണ് അശോകന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.


മതം മാറിയ ഹാദിയ കൊല്ലം സ്വദേശി ഷഫിന്‍ ജഹാനുമായി നടന്ന വിവാഹം അസാധുവാക്കുകയും ഹാദിയയെ പിതാവിന്റെ സംരക്ഷണത്തില്‍ വിടുകയും ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹാദിയയെ നേരിട്ടു ഹാജരാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്. 27ന് വൈകീട്ട് മൂന്നിന്ന് തുറന്ന കോടതിയിലാണ് ഹാദിയയെ ഹാജരാക്കണ്ടത്

Summary: Hadiya, the 25-year-old Muslim convert whose appearance in the Supreme Court is being eagerly awaited by many in Kerala, will be flown to Delhi on Saturday