Follow KVARTHA on Google news Follow Us!
ad

അധ്യാപികമാര്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരേ ഗൗരിയുടെ കുടുംബം; പോലീസ് പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്നെന്ന് ആക്ഷേപം

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വിദ്യാര്‍ഥിനിയായ ഗൗരി നേഘ ചാടി ആത്മഹത്യ News, Kollam, School, Student, Suicide, Teacher, Bail, Family, Police, Crime Branch, Chief Minister, Father,
കൊല്ലം:(www.kvartha.com 14/11/2017) കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വിദ്യാര്‍ഥിനിയായ ഗൗരി നേഘ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികമാര്‍ക്ക് ജാമ്യം അനുവധിച്ചതിനെതിരേ ഗൗരിയുടെ കുടുംബം രംഗത്ത്. അന്വേഷണ സംഘം പ്രതികള്‍ക്ക് ഒത്താശ ചെയ്തെന്ന് ഗൗരിയുടെ പിതാവ് പ്രസന്നന്‍ ആരോപിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്നും പ്രസന്നന്‍ പറഞ്ഞു. പൊലീസ് അന്വേഷണം പ്രഹസമെന്നാണ് ബന്ധുക്കളുടെ ആരോപണം. അന്വേഷണത്തിലെ വീഴ്ചയാണ് അധ്യാപികമാര്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമെന്ന് ഇവര്‍ ആരോപിക്കുന്നു. കേസ് ഡയറി പോലും കോടതിയില്‍ ഹാജരാക്കിയിട്ടില്ല.

News, Kollam, School, Student, Suicide, Teacher, Bail, Family, Police, Crime Branch, Chief Minister, Father, Gauri's family against granting bail to teachers


പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന അന്വേഷണ സംഘത്തെ നീക്കം ചെയ്യണമെന്ന് ഗൗരിയുടെ കുടുംബം ആവശ്യപ്പെടുന്നു. നിലവിലെ അന്വേഷണം മുന്നോട്ട് പോയാല്‍ പ്രതികള്‍ രക്ഷപ്പെടും. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് ഗൗരിയുടെ പിതാവ് പറഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, School, Student, Suicide, Teacher, Bail, Family, Police, Crime Branch, Chief Minister, Father, Gauri's family against granting bail to teachers