Follow KVARTHA on Google news Follow Us!
ad

മതിയായ ചികിത്സ നല്‍കുന്നില്ലെന്നാരോപിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളുടെ മര്‍ദനം; സംഭവത്തില്‍ പ്രതിഷേധിച്ച് ഒ പി ബഹിഷ്‌ക്കരിച്ച് ഡോക്ടര്‍മാരുടെ പ്രതിഷേധം

മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി ഡോക്ടര്‍ക്ക്Thalassery, News, Doctor, Patient, Protest, hospital, Treatment, Complaint, Allegation, Kerala,
തലശേരി: (www.kvartha.com 23.11.2017) മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളുടെ മര്‍ദനം. തലശേരി ജനറല്‍ ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് സംഭവം. എല്ലു രോഗവിദഗ്ധന്‍ ഡോ.രാജീവ് രാഘവനെയാണ് ഒരു സംഘം ആളുകള്‍ മര്‍ദിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യും വരെ പ്രതിഷേധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.

 Doctor assaulted at Thalassery General Hospital, Thalassery, News, Doctor, Patient, Protest, Hospital, Treatment, Complaint, Allegation, Kerala

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കതിരൂര്‍ സ്വദേശിനിയ്ക്ക് മതിയായ പരിചരണം നല്‍കുന്നില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. കതിരൂര്‍ സ്വദേശികളായ രതീഷ്, രമേഷ് ബാബു എന്നിവരാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. മര്‍ദനത്തില്‍ കൈയ്ക്കും വയറിനും പരിക്കേറ്റ ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണ്.

Also Read:

കെ എം ഷാജിയുടെ പൊതുയോഗ പ്രചരണത്തിന് വൈദ്യുതി പോസ്റ്റില്‍ കയറി ലീഗ് പ്രവര്‍ത്തകര്‍ പെയിന്റടിച്ചു; കെ എസ് ഇ ബി പരാതി നല്‍കി, 2 ദിവസത്തിനകം എല്ലാം മായിക്കണമെന്ന് മുഴുവന്‍ രാഷ്ട്രീയ കക്ഷികളോടും പോലീസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Doctor assaulted at Thalassery General Hospital, Thalassery, News, Doctor, Patient, Protest, Hospital, Treatment, Complaint, Allegation, Kerala.