» » » » » » » » » » » ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്ന് ചെന്നിത്തല

കൊച്ചി: (www.kvartha.com 18.11.2017) ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കം ഭരണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി നിലനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പടയൊരുക്കം ജാഥയുടെ കൊച്ചിയിലെ പര്യടനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനഭരണം ഐ.സി.യുവിലാണ്. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍, ജിഷ്ണു പ്രണോയ്, ലോ അക്കാദമി വിഷയങ്ങളില്‍ സി.പി.ഐയ്ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് എന്തുകൊണ്ട് സി.പി.ഐ ജോയ്‌സ് ജോര്‍ജ് എം.പിയുടെ കാര്യത്തില്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയാണ് സി.പി.എമ്മും സി.പി.ഐയും . നിയമലംഘനം നടത്തിയ പി.വി.അന്‍വര്‍ എം.എല്‍.എയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണ്. അന്‍വറിന്റെ പേരില്‍ കേസെടുത്ത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Chennithala balames CPM, Ramesh Chennithala, Politics, News, CPM, CPI, Chief Minister, Pinarayi vijayan, Allegation, Kerala.

മാത്രമല്ല, മുഖ്യമന്ത്രി മാധ്യമങ്ങളോട് അസഹിഷ്ണുത കാണിക്കുന്നത് ശരിയല്ലെന്നും കേരളത്തിലെ മാധ്യമങ്ങളെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Also Read:

കലാ- കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സ്‌റ്റേഷനില്‍ അറിയിക്കുകയും ഡിവൈഎസ്പിയില്‍ നിന്ന് അനുവാദം വാങ്ങുകയും ചെയ്യണം; മുന്നറിയിപ്പുമായി പോലീസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennithala balames CPM, Ramesh Chennithala, Politics, News, CPM, CPI, Chief Minister, Pinarayi vijayan, Allegation, Kerala. 

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal