Follow KVARTHA on Google news Follow Us!
ad

മേയറെ ആക്രമിച്ച സംഭവം: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെങ്കില്‍ തങ്ങളുടെ പരാതിയില്‍ മേയര്‍ക്കെതിരെയും വധശ്രമ കേസ് എടുക്കണമെന്നാവശ്യം; ബിജെപി നേതാക്കള്‍ ഡിജിപിയെ കണ്ടു

മേയറെ ആക്രമിച്ച സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെങ്കില്‍ തങ്ങളുടെ പരാതിയില്‍ മേയര്‍ക്കെതിKerala, Thiruvananthapuram, News, BJP, Assault, LDF, Complaint, Politics, CPM, BJP leaders against Police on Mayor attack case
തിരുവനന്തപുരം: (www.kvartha.com 20.11.2017) മേയറെ ആക്രമിച്ച സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെങ്കില്‍ തങ്ങളുടെ പരാതിയില്‍ മേയര്‍ക്കെതിരെയും വധശ്രമ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. മേയറെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപി നഗരസഭാ കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് സംഭവം.

ബിജെപി കൗണ്‍സിലര്‍മാരുടെ പരാതിയില്‍ നടപടിയുണ്ടാകുന്നില്ലെന്നും പോലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും നേതാക്കള്‍ പറഞ്ഞു. നഗരത്തില്‍ സമാധാനം പുനഃസ്ഥാപിക്കാനാണ് സര്‍ക്കാരിനും പോലീസിനും താല്‍പര്യമുള്ളതെങ്കില്‍ ഏകപക്ഷീയമായ നടപടികള്‍ അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Kerala, Thiruvananthapuram, News, BJP, Assault, LDF, Complaint, Politics, CPM, BJP leaders against Police on Mayor attack case


പട്ടികജാതി വിഭാഗത്തില്‍ പെട്ട തങ്ങളുടെ കൗണ്‍സിലറെ സിപിഎം കൗണ്‍സിലര്‍മാര്‍ അക്രമിച്ചിട്ടുണ്ട്. അതിനാല്‍ സിപിഎം കൗണ്‍സിലര്‍മാര്‍ക്കെതിരെ ദളിത് വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്ന നിയമത്തിലെ വകുപ്പനുസരിച്ചുള്ള കേസുകള്‍ എടുക്കണമെന്നും ബിജെപി നേതാക്കള്‍ ഡിജിപിയോട് ആവശ്യപ്പെട്ടു.

മേയറുടെ പരാതിയില്‍ വധശ്രമത്തിന് കേസെടുത്തതുപോലെ തങ്ങളുടെ കൗണ്‍സിലര്‍മാരുടെ പരാതിയിലും മേയര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം. അതല്ലെങ്കില്‍ എല്ലാ കേസുകളും അവസാനിപ്പിക്കണം. കൗണ്‍സിലിനുള്ളില്‍ നടന്ന പ്രശ്‌നങ്ങള്‍ അവിടെ തന്നെ നടപടിയെടുക്കണമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ നീക്കം തടയുമെന്ന് ബിജെപി അറിയിച്ച സാഹചര്യത്തില്‍ നടപടികള്‍ സംഘര്‍ഷത്തില്‍ കലാശിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Keywords: Kerala, Thiruvananthapuram, News, BJP, Assault, LDF, Complaint, Politics, CPM, BJP leaders against Police on Mayor attack case