» » » » » » » » » » » ഭർത്താവ് മരിച്ച സ്ത്രീയുമായി ഇഷ്ടത്തിലായ 31 കാരൻ വിധവയുടെ പ്രായപൂർത്തിയാകാത്ത മകൾക്ക് അശ്ലീല ദൃശ്യം കാണിച്ചു, പേടിച്ചു വിരണ്ട പെൺകുട്ടി അധ്യാപികയോട് സംഭവം വിവരിച്ചത് പ്രതിക്ക് വിനയായി, യുവാവിന് 6 മാസം ജയിൽ ശിക്ഷ

പൂനെ: (www.kvartha.com 18.11.2017) ഭർത്താവ് മരിച്ച സ്ത്രീയുമായി പ്രണയത്തിലായ യുവാവ് കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകൾക്ക് അശ്ലീല ദൃശ്യം കാണിച്ചതിന് ജയിലിലായി. യെരവാഡയിലെ ഇന്ദിരാ നഗർ സ്വദേശിയും വിവാഹിതനുമായ സഞ്ജയ് ഓംപ്രകാശ് പർദേശിയെയാണ് ആറ് മാസത്തെ ശിക്ഷക്ക് വിധിച്ചത്. 2015 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.

ഭർത്താവ് മരിച്ച കാമുകിയായ വിധവയെയും മകളെയും യുവാവായിരുന്നു നോക്കിയിരുന്നത്. ഇത് മുതലാക്കിയ പ്രതി മകളെ വശീകരിക്കുകയായിരുന്നു. ഒരിക്കൽ പുറത്ത് കൊണ്ടുപോയ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ യുവാവ് സ്പർശിച്ചിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് സ്‌കൂളിൽ പോയ പെൺകുട്ടിയെ ഐസ് ക്രീം വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടു പോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചു മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ചു കൊടുക്കുകയുമായിരുന്നു. പേടിച്ചു വിരണ്ട പെൺകുട്ടി സംഭവം സ്‌കൂൾ അധ്യാപികയെ അറിയിച്ചതോടെയാണ് പ്രതിക്ക് കുരുക്ക് വീണത്.

A sessions court here has sentenced a 31-year-old man to six-month rigorous imprisonment for showing bad pictures to a minor girl on his cellphone in the Vishrantwadi police area in January 2015.

കോടതിയിൽ പെൺകുട്ടിയുടെ മാതാവ് സഹകരിച്ചിരുന്നില്ല. തുടർന്ന് പെൺകുട്ടിയുടെയും അധ്യാപികയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം പോക്സോ പോലെയുള്ള വകുപ്പുകൾ ചുമത്താതിരുന്നതാണ് പ്രതിയുടെ ശിക്ഷ ആറ് മാസമായി ചുരുങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: A sessions court here has sentenced a 31-year-old man to six-month rigorous imprisonment for showing bad pictures to a minor girl on his cellphone in the Vishrantwadi police area in January 2015.

About Unknown

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal