Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ ഏറ്റവും വാടക നിരക്ക് കുറഞ്ഞ അഞ്ച് സ്ഥലങ്ങള്‍

ദുബൈ: (www.kvartha.com 20-11-2017) ദുബൈയിലെ വാടക നിരക്കുകളുടെ ഒടുവിലത്തെ സ്ഥിതിവിവരകണക്കുകള്‍ പുറത്തുവന്നു. Gulf, UAE, Sharjah, Dubai
ദുബൈ: (www.kvartha.com 20-11-2017) ദുബൈയിലെ വാടക നിരക്കുകളുടെ ഒടുവിലത്തെ സ്ഥിതിവിവരകണക്കുകള്‍ പുറത്തുവന്നു. നിരക്ക് വര്‍ദ്ധനവിനെ തുടര്‍ന്ന് ശെയ്ഖ് സായിദ് റോഡിലെ കെട്ടിടങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളാണ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും അല്‍ ഖുദ്ര റോഡിലുമുള്ള കെട്ടിടങ്ങളിലേയ്ക്ക് മാറിയത്.

ദുബൈ ലാന്‍ഡും ജുമൈറ വില്ലേജ് സര്‍ക്കിളും ട്രയാംഗിളുമാണ് താരതമ്യേന കുറഞ്ഞ വാടക നിരക്കുള്ള സ്ഥലങ്ങള്‍. മദ്ധ്യവര്‍ഗ കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങള്‍ ദുബൈ ലാന്‍ഡ്, അല്‍ വര്‍ഖ, ദുബൈ സിലികോണ്‍ ഒയാസിസ്, അല്‍ ഫുര്‍ജന്‍, ജെ വി സി എന്നിവയാണ്.

Gulf, UAE, Sharjah, Dubai

മിറ, മുഡോണ്‍, ഷാമ എന്നീ കമ്യൂണിറ്റികള്‍ ശെയ്ഖ് സായിദി റോഡില്‍ മിതമായ നിരക്കില്‍ താമസസ്ഥലങ്ങള്‍ നല്‍കുന്നുണ്ട്.

മദ്ധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് ആശ്രയിക്കാവുന്ന മറ്റ് കമ്യൂണിറ്റികളാണ് ഇന്റര്‍നാഷണല്‍ സിറ്റി, ഡിസ്‌കവറി ഗാര്‍ഡന്‍സ്, അല്‍ നഹ്ദ, അല്‍ ഖുസൈസ് എന്നിവ.

ഷാര്‍ജയുമായി അതിര് പങ്കിടുന്ന സ്ഥലത്ത് കൂടുതല്‍ മിതമായ നിരക്കില്‍ താമസ സൗകര്യങ്ങള്‍ ലഭ്യമാണ്.

അല്‍ നഹ്ദ, അല്‍ ഖുസൈസ്, ഇന്റര്‍നാഷണല്‍ സിറ്റി, ലിവാന്‍, അല്‍ വര്‍ഖ എന്നിവിടങ്ങളില്‍ രണ്ട് ബെഡ് റൂം ഫ്‌ലാറ്റുകള്‍ക്ക് 15,000 ദിര്‍ഹമാണ് മാസനിരക്ക്. അല്‍ നഹ്ദ, ദുബൈ ലാന്‍ഡ്, ദുബൈ സിലികോണ്‍ ഒയാസിസ്, അല്‍ ഖുസൈസ്, ലിവാന്‍ എന്നിവിടങ്ങളില്‍ മൂന്ന് ബെഡ് റൂം ഫ്‌ലാറ്റുകള്‍ക്ക് 22,500, 27,500 ദിര്‍ഹമാണ് വാടക നിരക്കുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Households with a monthly income of Dh15,000 are opting for two-beds in Al Nahda, Al Qusais, International City, Liwan and Al Warqa.

Keywords: Gulf, UAE, Sharjah, Dubai