Follow KVARTHA on Google news Follow Us!
ad

2 ആൺസുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതി ബസ് കയറി മരിച്ചു, അമിത വേഗതയിൽ പാഞ്ഞ മോട്ടോർ ബൈക്ക് സ്പീഡ് ബ്രേക്കറിലിടിച്ച് മറിഞ്ഞതോടെ പിന്നിലിരുന്നു 20 കാരി തെറിച്ചു ബസിനടിയിൽപെട്ടു, പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലെ വീൽ ചെയറിലിരുത്തി റിക്ഷക്ക് പണം കൊടുക്കാനെന്നും പറഞ്ഞ് യുവാക്കൾ മുങ്ങി

ആൺ സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ യാത്ര A 20-year-old girl riding triple seat on a bike with two of her friends was killed
മുംബൈ: (www.kvartha.com 20.11.2017) ആൺസുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ബസ് കയറി മരണപ്പെട്ടു. മുംബൈ ഗൂർഗാവോൺ ആരെ കോളനിയിലെ റാഫിയാ ഖാൻ (20) ആണ് മരിച്ചത്. അന്ധേരിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. അതേസമയം യുവതിയെ ആശുപത്രിയിലെ വീൽചെയറിലാക്കി റിക്ഷക്ക് പണം കൊടുക്കാനെന്നും പറഞ്ഞ് യുവാക്കൾ മുങ്ങി. മാതാവിന്റെ പരാതിയിൽ ബൈക്ക് ഓടിച്ച മുഹമ്മദ് ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവർ ഒളിവിലാണ്.

ഗൂർഗാവോണിൽ വെച്ച് നേരത്തെ പറഞ്ഞതനുസരിച്ച് മുഹമ്മദ് നവേദ് ഖാനും റാഫിയയും ഒരു സ്ഥലത്ത് വെച്ച് കണ്ടു മുട്ടി. തുടർന്ന് നവേദ് സുഹൃത്ത് മുഹമ്മദ് ചൗധരിയെ വിളിക്കുകയും ചൗധരിയുടെ ബൈക്കിൽ മൂന്ന് പേരും സാകിനാകയിലേക്ക് പോകുകയുമായിരുന്നു. അമിത വേഗതയിൽ പോകുകയായിരുന്ന ബൈക്ക് പെട്ടെന്ന് സ്പീഡ് ബ്രേക്കറിൽ ഇടിക്കുകയും നിയന്ത്രണം തെറ്റി മറിയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു വശത്തേക്ക് കാൽ നീട്ടി ഇരുന്ന റാഫിയാ ഇതോടെ തെറിച്ചു പോകുകയും ബസിനടിയിൽ പെടുകയുമായിരുന്നു. പോലീസ് കൂട്ടിച്ചേർത്തു.


ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ മൂന്ന് പേരെയും ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാൽ കാര്യമായ പരിക്കില്ലാതിരുന്ന മുഹമ്മദ് ചൗധരിയും നവേദും യുവതിയെ വീൽചെയറിൽ ഇരുത്തിയ ശേഷം റിക്ഷക്ക് പണം നൽകാനെന്നും പറഞ്ഞ് സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു.

മകളെ കാണാതായ മാതാവ് നവേദിനെ വിളിച്ചതോടെയാണ് അപകടവിവരം അരിഞ്ഞത്. തുടർന്ന് ഇവർ സഹാറ പോലീസിൽ പരാതി നൽകുകയായിരുന്നു. അലക്ഷ്യമായും അപകടം വരുത്തുന്ന രീതിയിലും വണ്ടിയോടിച്ചതിനും പോലീസിനെ വിവരമറിയിക്കാതെ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടതിനുമാണ് കേസ്.

Summary: A 20-year-old girl riding triple seat on a bike with two of her friends was killed after the two-wheeler hit a broken speedbreaker. The police said she was thrown off and was run over by a bus at Andheri (East) on Thursday.