Follow KVARTHA on Google news Follow Us!
ad

അമിത് ഷായുടെ മകന്റെ വിഷയം കൈകാര്യം ചെയ്തതില്‍ ബി ജെ പിക്ക് വീഴ്ച പറ്റിയെന്ന് മുന്‍ ബി ജെ പി മന്ത്രി യശ്വന്ത് സിന്‍ഹ

ബി.ജെ.പി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും ബി.ജെ.പി നേതാവും മുന്‍മന്ത്രിയുമായ യശ്വന്ത് News, National, BJP, Court, Strike, Minister, Investigation, Corruption, Loan,
പട്‌ന: (www.kvartha.com 11/10/2017) അമിത് ഷായുടെ മകന്റെ വിഷയം കൈകാര്യം ചെയ്തതില്‍ ബി ജെ പിക്ക് വീഴ്ച പറ്റിയെന്ന് മുന്‍ ബി ജെ പി മന്ത്രി യശ്വന്ത് സിന്‍ഹ. ബി ജെ പി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബി ജെ പി നേതാവും മുന്‍മന്ത്രിയുമായ യശ്വന്ത് സിന്‍ഹ രംഗത്തെത്തിയത്. അമിത് ഷായുടെ മകന്‍ ജയ് ഷാ വിഷയം കൈകാര്യം ചെയ്തതില്‍ ബി ജെ പിക്ക് വീഴ്ച പറ്റിയെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

News, National, BJP, Court, Strike, Minister, Investigation, Corruption, Loan, Yashwant Sinha Alleges Many BJP Lapses In Handling Jay Shah Case

ഇതിലൂടെ ബിജെപിക്ക് ധാര്‍മികമായ മൂല്യച്യുതിയാണ് സംഭവിച്ചുവെന്നും സിന്‍ഹ കുറ്റപ്പെടുത്തി. ഒരു സംരഭകനായ ജയ് ഷാക്ക് വേണ്ടി സര്‍ക്കാരില്‍ ഉന്നത സ്ഥാനം വഹിക്കുന്ന അഭിഭാഷകനെ ഏര്‍പ്പെടുത്തിയത് വലിയ തെറ്റാണ്. മാത്രമല്ല, വൈദ്യുതി വകുപ്പ് ജയ് ഷാക്ക് വഴിവിട്ട രീതിയില്‍ വായ്പ അനുദിച്ചതും അതിനെ ന്യായീകരിക്കാന്‍ വൈദ്യുതി മന്ത്രി പീയൂഷ് ഗോയല്‍ നടത്തിയ പ്രസ്താവനകളും എന്തൊക്കെയോ വഴിവിട്ട ഇടപാടുകള്‍ നടന്നു എന്ന ധാരണയാണ് ജനങ്ങള്‍ക്ക് നല്‍കിയത്.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഒരു സ്വകാര്യ വ്യക്തിക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നത് ഇതിന് മുമ്പ്് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമവകുപ്പില്‍ നിന്നും ഇതിനുള്ള അനുമതി വാങ്ങിയിരുന്നു എന്നാണ് തുഷാര്‍ മേത്തയുടെ വിശദീകരണം. സംഭവത്തില്‍ ഒന്നിലധികം വകുപ്പുകള്‍ ഉള്‍പ്പെട്ടതിനാല്‍ കേന്ദ്രം എത്രയും പെട്ടെന്ന് അന്വേഷണം പ്രഖ്യാപിക്കേണ്ടതാണെന്നും സിന്‍ഹ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, BJP, Court, Strike, Minister, Investigation, Corruption, Loan, Yashwant Sinha Alleges Many BJP Lapses In Handling Jay Shah Case