Follow KVARTHA on Google news Follow Us!
ad

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ എംഐ എ1 വിപണിയില്‍

ആഗോള സാങ്കേതിക വിദ്യ സേവനദാതാക്കളായ ഷവോമി, ഗൂഗിളിന്റെ സഹകരണത്തോടെ എംഐഎ1 News, Kochi, Kerala, Business, Technology, Smart phone, Android,
കൊച്ചി :(www.kvartha.com 16/10/2017) ആഗോള സാങ്കേതിക വിദ്യ സേവനദാതാക്കളായ ഷവോമി, ഗൂഗിളിന്റെ സഹകരണത്തോടെ എംഐ എ1 സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു.

എംഐ എ1 ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം, റഷ്യ, പോളണ്ട്, ഹോങ്കോങ്, തായ്വാന്‍, ഉക്രൈന്‍, മെക്‌സിക്കോ തുടങ്ങി ലോകത്തിലെ 40 വിപണികളില്‍ ലഭ്യം: ഇന്ത്യയിലെ വില 14,999 രൂപ.

ബ്ലാക്, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ മെറ്റല്‍ ബോഡി ഡിനൈനുകളില്‍ ലഭ്യം, കേവലം 7.3 മി.മി. ആണ് കനം. 5.5 ഇഞ്ച് 2.5 ഡി, കോണിങ്ങ് ഗോറില്ലാ ഗ്ലാസ് സംരക്ഷണയുള്ള കെര്‍വ്ഡ് ഗ്ലാസ് സ്‌ക്രീന്‍, 12 എം.പി. വൈഡ് ആംഗിള്‍, 12 എംപി ടെലിഫോട്ടോ, 5 എംപി മുന്‍ കാമറ എന്നിവയാണ് മറ്റ് ഘടകങ്ങള്‍.

News, Kochi, Kerala, Business, Technology, Smart phone, Android, Xiaomi Mi A1 to Go on Sale in India for the First Time Today via Online and Offline Channel

ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 625, 64 ജിബി സ്റ്റോറേജോടുകൂടിയ 4 ജിബി റാം, 128 ജിബി വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്ഡി സ്റ്റോറേജ്,
3080 എംഎഎച്ച് ബാറ്ററി, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 165 ഗ്രാം ഭാരം എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

ഷവോമിയുടെ എംഐഎ ലേതുപോലെ എംഐ എ1-ലും ഡ്യുവല്‍ കാമറയാണുള്ളത്. വൈഡ് ആംഗിള്‍ ടെലിഫോട്ടോ ലെന്‍സുകളാണ് മറ്റൊരു പ്രത്യേകത. ഗൂഗിളിന്റെ സോഫ്‌റ്റ്വെയര്‍ രൂപകല്പനയോടുകൂടിയ ഷവോമിയുടെ പ്രഥമ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണാണ് എംഐ എ1.

ആഗോള വികസനത്തില്‍ എംഐഎ1 ഒരു നാഴികക്കല്ലാണെന്ന് ഷവോമി സീനിയര്‍ വൈസ് പ്രസിഡന്റ് വാങ് ഷിയാങ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Business, Technology, Smart phone, Android, Xiaomi Mi A1 to Go on Sale in India for the First Time Today via Online and Offline Channel