Follow KVARTHA on Google news Follow Us!
ad

ജനരക്ഷാ യാത്ര തുണച്ചില്ല; ബിജെപിക്ക് വേങ്ങരയിലും തിരിച്ചടി തന്നെ

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞു. 2016 ല്‍ 7055 വോട്ടുകള്‍ ബിജെപിക്ക് നേടാനായെങ്കില്‍ ഇത്തവണ 5728 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ജ Kerala, News, Malappuram, BJP, By-election, Vengara by election; BJP votes decreased
മലപ്പുറം: (www.kvartha.com 15.10.2017) വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞു. 2016 ല്‍ 7055 വോട്ടുകള്‍ ബിജെപിക്ക് നേടാനായെങ്കില്‍ ഇത്തവണ 5728 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ജനരക്ഷാ യാത്രയും അനുകൂല രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടു പോലും ബിജെപിക്ക് ഒരു ചലനം പോലും മണ്ഡലത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതേസമയം എസ്ഡിപിഐക്ക് കഴിഞ്ഞ തവണ 3049 വോട്ടുകള്‍ നേടിയ സ്ഥാനത്ത് ഇത്തവണ 8648 വോട്ടുകള്‍ ലഭിച്ചത് ലീഗിന് തന്നെയാണ് ദോഷം ചെയ്തത്.

ലീഗിന് കഴിഞ്ഞ തവണത്തേക്കാള്‍ 7,000 വോട്ടിന്റെ കുറവാണുണ്ടായത്. മണ്ഡലത്തില്‍ എസ്ഡിപിഐക്ക് വോട്ടുവര്‍ദ്ധിക്കാന്‍ കാരണം ഹാദിയ കേസും കൊടിഞ്ഞി ഫൈസല്‍ വധക്കേസും വര്‍ഗീയപരമായി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍ ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ലാപ്‌ടോപുമായി വീടുകളില്‍ ചെന്ന് എസ്ഡിപിഐ വര്‍ഗീയ പ്രചരണം നടത്തുകയായിരുന്നുവെന്നും എഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിക്ക് നേരിട്ട തിരിച്ചടി കേന്ദ്രത്തിലെ മോഡി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളിലുള്ള ജനങ്ങളുടെ പ്രതിഷേധമാണ് വിലയിരുത്തപ്പെടുന്നു. യുഡിഎഫിന് തിരഞ്ഞെടുപ്പു ദിവസം സോളാര്‍ അന്വേഷണ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം വലിയ തിരിച്ചടിയായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ പീഡനത്തിനും അഴിമതിക്കും കേസെടുക്കുമെന്ന വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതായും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനകത്തുണ്ടായ കടുത്ത തര്‍ക്കവും വോട്ടുകുറയാനും ഭൂരിപക്ഷം കുറയാനും ഇടയാക്കിയിട്ടുണ്ടെന്നാണ് മണ്ഡലത്തിലെ ലീഗ് നേതാക്കള്‍ സൂചിപ്പിക്കുന്നത്.

2016 ല്‍ 72,181 വോട്ടുകള്‍ നേടിയ ലീഗ് ഇത്തവണ 65,227 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫ്: 2016- 34124, 2017- 41917.


Keywords: Kerala, News, Malappuram, BJP, By-election, Vengara by election; BJP votes decreased