Follow KVARTHA on Google news Follow Us!
ad

ആരാധകരെ ആകര്‍ഷിക്കാം പക്ഷേ, ആദരവ് നേടുക എളുപ്പമല്ല; സൂപ്പര്‍താരങ്ങളുടെ പ്രായം വിലയിരുത്തി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടിജെഎസിന്റെ ലേഖനം

സിനിമാ താരങ്ങള്‍ക്ക് ജനങ്ങളെ ആകര്‍ഷിക്കാനാകുമെങ്കിലും ജനങ്ങളുടെ ആദരവ് നേടുക എളുപ്പമല്ലെന്ന് ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടിജെഎസ് Kerala, News, Mammootty, Mohanlal, Amitabh Bachchan, Report, TJS George wrote, mass appeal is easy for film stars, but respect is tough
(www.kvartha.com 22.10.2017) സിനിമാ താരങ്ങള്‍ക്ക് ജനങ്ങളെ ആകര്‍ഷിക്കാനാകുമെങ്കിലും ജനങ്ങളുടെ ആദരവ് നേടുക എളുപ്പമല്ലെന്ന് ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ്ജ്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്റോറിയല്‍ ഉപദേഷ്ടാവായ അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിലെ പ്രതിവാര പംക്തിയിലാണ് ഈ അഭിപ്രായം പങ്കുവച്ചത്. ഞായറാഴ്ചകളിലെ അദ്ദേഹത്തിന്റെ പംക്തിയായ 'പോയിന്റെ ഓഫ് വ്യൂ' ഏറെ പ്രശസ്തമാണ്.

ഏറെ തിരിച്ചടികള്‍ക്കു ശേഷം അമിതാഭ് ബച്ചന് ജനങ്ങളെ ആകര്‍ഷിക്കാനും ബഹുമാനം നേടാനും സാധിച്ചുവെന്ന് ടിജെഎസ് എഴുതുന്നു. മറ്റു പല സമശീര്‍ഷരെയും പോലെ സ്വന്തം പ്രായം വെളിപ്പെടുത്താനും യഥാര്‍ത്ഥ രൂപത്തില്‍ പ്രത്യക്ഷപ്പെടാനും അദ്ദേഹം മടിക്കുന്നില്ല. കര്‍ണാകയിലെ വിഖ്യാത നടനായിരുന്ന രാജ്കുമാര്‍ മാത്രമാണ് ഇത്തരം ഉത്കണ്ഠകളില്ലാതെ മുമ്പ് ജീവിച്ചിരുന്നത്. വിഖ്യാത ഗായകന്‍ കെജി യേശുദാസ് 77 വയസ് എന്ന പ്രായം മറച്ചുവയ്ക്കാതെ അര്‍ത്ഥപൂര്‍ണമായ ജീവിതം തുടരുന്നു. അദ്ദേഹം വേറൊരു തലത്തിലാണ്. സമീപ ദിവസങ്ങളില്‍ പ്രശസ്തമായ ഹിന്ദു ക്ഷ്രേതങ്ങളിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടും മറ്റും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത് ആ സവിശേഷതകൊണ്ടാണ്. കേരളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഇപ്പോഴും 'സൂപ്പര്‍താരങ്ങള്‍' ആയി തുടരുന്നു. അവരുടെ സിനിമകള്‍ വിജയിക്കുകയും സിനിമിയ്ക്കപ്പുറത്ത് സ്വന്തമായി ഇടമുറപ്പിക്കാന്‍ അവര്‍ വിജയകരമായി എക്സ്ട്രാ കരിക്കുലര്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്നതായി ടിജെഎസ് എഴുതുന്നു. ആദരവ് നേടുന്നതിന് അവരവരെത്തന്നെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകകൂടിയാണ് അവര്‍ ചെയ്യുന്നത്.

സിനിമാ താരങ്ങള്‍ വിരളമായാണ് അവരുടെ ജന്മദിനം ആഘോഷിക്കുന്നത്. ഓരോ വര്‍ഷവും വയസ് കൂടിക്കൊണ്ടിരിക്കുകയാണെന്ന് അറിയാന്‍തന്നെ അവര്‍ക്ക് താല്‍പര്യമില്ല. അമിതാഭ് ബച്ചന്റെ ജന്മദിനം ( 1942 ഒക്ടോബര്‍ 11) അതിനൊരു അപവാദമാണ്. ടെലിവിഷന്‍ അഭിമുഖങ്ങള്‍ക്കു പുറമേ ഗൗരവമുള്ള ഒന്നോ രണ്ടോ ദിനപത്രങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം ബൗദ്ധികമായി വിശകലനം ചെയ്തുകണ്ടു. ഈ എഴുപത്തിഞ്ചാം വയസ്സിലും സുപ്രധാന പ്രവര്‍ത്തനങ്ങളിലൂടെ സവിശേഷ വ്യക്തിത്വമായി നിലകൊള്ളുന്നു എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത.

പ്രായം വര്‍ധിച്ചതുമൂലം പൊതുജീവിതത്തില്‍ നിന്ന് അപ്രത്യക്ഷരായ വലിയ കലാകാരന്മാരും കലാകാരികളുമുണ്ട്. ദിലീപ് കുമാര്‍ (94), കാമിനി കൗശല്‍ (90) എന്നിവര്‍ ഉദാഹരണം. എണ്‍പതുകളിലുള്ള ലതാ മങ്കേഷ്‌കര്‍, വഹീദാ റഹ്മാന്‍, വൈജയന്തി മാല, ഗുല്‍സാര്‍ എന്നിവര്‍ നല്ല ആരോഗ്യമുള്ളവരാണെങ്കിലും ഒരു രംഗത്തും സജീവമല്ല. എണ്‍പത്തിരണ്ടുകാരായ സോഫിയ ലോറന്‍, ബ്രിജിത്ത് ബാര്‍ഡറ്റ്, ജൂലി ആന്‍ഡ്രൂസ് ( 81), ഡസ്റ്റിന്‍ ഹോഫ്മാന്‍ (80) എന്നിവര്‍ പ്രവര്‍ത്തിക്കും കാഴ്ചയ്ക്കും പുറത്താണ്. ബച്ചന്റെ സമകാലികര്‍തന്നെ രംഗത്തു നിന്ന് പിന്‍വലിഞ്ഞു കഴിഞ്ഞു. ഏഴ് വയസ് കൂടുതലുള്ള, ഒരു കാലത്ത് സൂപ്പര്‍ഹിറ്റുകളില്‍ ബച്ചന്റെ സഹതാരമായിരുന്ന ധര്‍മേന്ദ്ര ഇന്ന് വളരെ പ്രായമായ നിലയിലാണ് കാണപ്പെടുന്നത്. ആറ് വയസിന് ഇളയ അദ്ദേഹത്തിന്റെ ഭാര്യ ഹേമ മാലിനി സ്വന്തം രാഷ്ട്രീയ തിരക്കുകളിലാണ്. ബച്ചന്റെ അതേ പ്രായക്കാരനാണെങ്കിലും ജിതേന്ദ്ര രംഗത്തു നിന്ന് നിഷ്‌ക്രമിച്ചുകഴിഞ്ഞു.

ബച്ചന്‍ സ്വന്തം നിലയ്ക്കുതന്നെ പ്രത്യേകതകളുടെ ആളാണ്. ആരാധകര്‍ പിന്തുടരുന്നുവെന്നതല്ല, ആദരവ് നേടാന്‍ കഴിയുന്നുവെന്നതാണ് അദ്ദേഹത്തിന്റെ വ്യത്യസ്ഥനാക്കുന്നത്. രാജ്കപൂറിനോടും ദേവാനന്ദിനോടുമുള്ള ഇഷ്ടത്തില്‍ ഉണ്ടായിരുന്നത് സ്നേഹമാണ്, ബഹുമാനമല്ല. എന്‍ടിആറിനും എംജിആറിനും ജയലളിതയ്ക്കും പോലും പ്രാഥമികമായി ബഹുമാനം നേടാന്‍ കഴിഞ്ഞത് അവരുടെ രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ടായിരുന്നു. രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ സിനിമയിലെ ജനപ്രിയത പോരെന്ന് പറഞ്ഞതോടെ രജനികാന്തിനും അത് നേടാനായി. രജിനികാന്തിനോ കമല്‍ഹാസ്സനോ എംജിആറിനും ജയയ്ക്കും പകരക്കാരായി ജനത്തെ ആകര്‍ഷിക്കാനാകുന്നില്ല എന്നും ടിജെഎസ് ജോര്‍ജ്ജ് ചൂണ്ടിക്കാണിക്കുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Mammootty, Mohanlal, Amitabh Bachchan, Report, TJS George wrote, mass appeal is easy for film stars, but respect is tough