Follow KVARTHA on Google news Follow Us!
ad

മേക്കപ്പ് ഇട്ടു സുന്ദരിയായി സുഗന്ധദ്രവ്യം പൂശി സ്ത്രീകള്‍ പുറത്ത് പോയാല്‍ ബലാത്സംഗത്തിന് ഇരയാകുമെന്നത് സാധാരണ കാര്യം; സൗദി മതപണ്ഡിതന്റെ പ്രസ്താവന വിവാദമാകുന്നു

മേക്കപ്പ് ഇട്ടു സുന്ദരിയായി സുഗന്ധദ്രവ്യം പൂശി സ്ത്രീകള്‍ പുറത്ത് പോയാല്‍ ബലാത്സംഗത്തിന്Riyadh, News, Controversy, Social Network, Criticism, Saudi Arabia, Gulf, World,
റിയാദ്: (www.kvartha.com 20.10.2017) മേക്കപ്പ് ഇട്ടു സുന്ദരിയായി സുഗന്ധദ്രവ്യം പൂശി സ്ത്രീകള്‍ പുറത്ത് പോയാല്‍ ബലാത്സംഗത്തിന് ഇരയാകുന്നത് സാധാരണ കാര്യമാണെന്ന മതപണ്ഡിതന്റെ പ്രസ്താവന വിവാദമാകുന്നു. അത്തരം വേഷഭൂഷാദികള്‍ പുരുഷനെ ലൈംഗികതയ്ക്ക് പ്രേരിപ്പിക്കും. അങ്ങനെ സംഭവിച്ചാല്‍ പുരുഷനെ മാത്രം കുറ്റം പറയുന്നത് ശരിയല്ലെന്നും ഇദ്ദേഹം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇതു തെളിയിക്കുന്നതിന് ഒരു വീഡിയോയും ഇദ്ദേഹം പോസ്റ്റ് ചെയ്തു. സൗദി മതപണ്ഡിതൻ അഹമ്മദ് ബിന്‍ സാദ് അല്‍ ക്വാര്‍ണിയാണ് വര്‍ധിച്ചുവരുന്ന പീഡനങ്ങള്‍ക്ക് ഉത്തരവാദി സ്ത്രീകള്‍ തന്നെയാണെന്ന് പറഞ്ഞ് വിവാദത്തിലായിരിക്കുന്നത്.

Saudi cleric says women are to blame for molest and harassment, Riyadh, News, Controversy, Social Network, Criticism, Saudi Arabia, Gulf, World

ഇന്ന് വര്‍ധിച്ചിരിക്കുന്ന ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും പീഡനങ്ങള്‍ക്കും കാരണം സ്ത്രീകള്‍ തന്നെയാണ്. എപ്പോഴും തങ്ങളെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്മാരെ സ്ത്രീകള്‍ പ്രേരിപ്പിക്കുകയാണ്. ഓണ്‍ലൈനില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഈ വീഡിയോയിലെ സ്ത്രീയെ കണ്ടാല്‍ പുരുഷന്മാര്‍ക്ക് എങ്ങനെ പീഡിപ്പിക്കാന്‍ തോന്നാതിരിക്കും എന്നും അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോയെന്നും ക്വാര്‍ണി ചോദിക്കുന്നു.

പുരുഷന്‍ ബലാത്സംഗം ചെയ്താല്‍ ഉടന്‍ തന്റെ മാനംപോയെന്ന് സ്ത്രീകള്‍ കരഞ്ഞുനിലവിളിക്കും. ദൈവനാമത്തില്‍ താന്‍ ആണയിടുന്നു. സ്ത്രീകള്‍ക്കെതിരേയുള്ള എല്ലാ പീഡനങ്ങള്‍ക്കും കാരണം അവര്‍ തന്നെയാണ്. ഈ വീഡിയോ കാണുന്നവര്‍ക്ക് അറിയാം അവള്‍ കാര്‍ നിര്‍ത്താന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുന്നുണ്ടെന്ന്. അവള്‍ അവനോടൊപ്പം കാറില്‍ കയറുകയും ചെയ്യുന്നു.

വീട്ടില്‍ അണിയാറുള്ള അടുക്കള വസ്ത്രവുമണിഞ്ഞ് ഒരു സ്ത്രീ ഒരിക്കലും വീടുവിട്ടു പോകാറില്ല. അതുകൊണ്ട് തന്നെ ബലാത്സംഗത്തില്‍ അവനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ക്വാര്‍ണി പറഞ്ഞു. ഈജിപ്ഷ്യന്‍ പാട്ടുകാരി കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് വേണ്ടി ധനശേഖരാണാര്‍ത്ഥം പദ്ധതിയിട്ട പരിപാടി ക്യാന്‍സല്‍ ചെയ്തതിന് പിന്നാലെയാണ് പുതിയ വിവാദവും വന്നിരിക്കുന്നത്.

പരിപാടിയുടെ സ്‌പോണ്‍സര്‍ക്ക് ലൈസന്‍സ് ഇല്ലാത്തതിനാലാണ് പരിപാടി ക്യാന്‍സല്‍ ചെയ്തതെന്നാണ് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി വ്യക്തമാക്കിയത്. എന്നാല്‍ സൗദിയിലെ യാഥാസ്ഥിതികര്‍ പരിപാടിക്കെതിരെ രംഗത്തു വരികയായിരുന്നു.

അവര്‍ ട്വിറ്ററിലൂടെ വിരുദ്ധ പ്രചരണവും നടത്തി. 20 വര്‍ഷമായി സ്ത്രീ പാട്ടുകാര്‍ക്ക് സൗദി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് പ്രത്യേക ഡ്രസ്‌കോഡും ഇവര്‍ നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ നീണ്ടതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നും മുഖവും മുടിയും മൂടണമെന്നുമാണ് നിയമം. അടുത്തിടെയാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയത്.

Also Read:

രാത്രികാല പോസ്റ്റുമോര്‍ട്ടത്തിനെതിരായ ഡോക്ടര്‍മാരുടെ നിലപാടിനെ ചോദ്യം ചെയ്ത് എം എല്‍ എ ഹൈക്കോടതിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saudi cleric says women are to blame for molest and harassment, Riyadh, News, Controversy, Social Network, Criticism, Saudi Arabia, Gulf, World.