Follow KVARTHA on Google news Follow Us!
ad

പി ഡി പി നേതാവ് സുബൈര്‍ സബാഹി അന്തരിച്ചു

പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി (48) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ Kochi, PDP, Leader, Obituary, Kerala, News, Subair Sabahi
കൊച്ചി: (www.kvartha.com 16.10.2017) പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.

കോട്ടയം വൈക്കം തലയോലപറമ്പ് കരിപ്പാടം കണ്ണംതറയില്‍ പരേതനായ മുഹമ്മദാലി മൗലവി - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: വെങ്ങോല കുന്നേല്‍ ആഇശ. മക്കള്‍: സാജിദ, അസ്ലം (ശ്രീനാരായണ ലോ കോളജ്, പൂത്തോട്ട). മരുമകന്‍: ജാബിര്‍.

സഹോദരങ്ങള്‍: അബ്ദുല്‍ ഷുക്കൂര്‍, ഷെമീര്‍ ഇസ്ലാഹി, ബീമ ബീവി, അബ്ദുല്‍ സത്താര്‍. മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 മണിയോടെ കരിപ്പാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

PDP leader Zubair Sabahi passes away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, PDP, Leader, Obituary, Kerala, News, Subair Sabahi.