Follow KVARTHA on Google news Follow Us!
ad

പൊതുനിരത്തില്‍ മൂത്രമൊഴിച്ചയാളെ അടിച്ചുകൊന്നു

പൊതുനിരത്തില്‍ മൂത്രമൊഴിച്ചയാളെ അടിച്ചുകൊന്നു. ഹാര്‍ഷ് വിഹാര്‍ സ്വദേശി സന്ദീപ് ആണ് കൊല്ലപ്പെട്ടത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഹാര്‍ഷ് വിഹാറിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് റാസ, സെബു, മുകീം എNews, New Delhi, India, National, Murder, Police, Arrested, Delhi: Man asks youths not to urinate in public, beaten to death
ന്യൂഡല്‍ഹി: (www.kvartha.com 22.10.2017) പൊതുനിരത്തില്‍ മൂത്രമൊഴിച്ചയാളെ അടിച്ചുകൊന്നു. ഹാര്‍ഷ് വിഹാര്‍ സ്വദേശി സന്ദീപ് ആണ് കൊല്ലപ്പെട്ടത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഹാര്‍ഷ് വിഹാറിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് റാസ, സെബു, മുകീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് വടികൊണ്ടും കല്ല് കൊണ്ട് ഇവര്‍ സന്ദീപിനെ ആക്രമിക്കുകയായിരുന്നു. നിസാര തര്‍ക്കത്തില്‍ തുടങ്ങിയ പ്രശ്‌നം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.



സന്ദീപും പ്രതികളും തമ്മില്‍ പരസ്പരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു വിഷയത്തിന്റെ പേരില്‍ പ്രതികള്‍ സന്ദീപുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഈ വാക്ക് തര്‍ക്കം ഏറ്റുമുട്ടലിലാണ് അവസാനിപ്പിച്ചത്. കേസില്‍ മൂന്ന് പേര്‍ക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, India, National, Murder, Police, Arrested, Delhi: Man asks youths not to urinate in public, beaten to death