Follow KVARTHA on Google news Follow Us!
ad

ശക്തി കേന്ദ്രത്തില്‍ ബിജെപി 2 ലക്ഷേത്തോളം വോട്ടിന് കോണ്‍ഗ്രസിനോട് തോറ്റു, തോറ്റത് കഴിഞ്ഞ തവണ വിനോദ് ഖന്ന 1,36,000 വോട്ടിന് ജയിച്ച ലോക്‌സഭ മണ്ഡലത്തില്‍

ശക്തി കേന്ദ്രത്തില്‍ ബിജെപി രണ്ട് ലക്ഷേത്തോളം വോട്ടിന് കോണ്‍ഗ്രസിനോട് തോറ്റു. ബിജെപിയുടെNational, News, BJP, Politics, Punjab, Congress, Lok Sabha, By-election, India, Congress Wins Gurdaspur Lok Sabha By-Poll
പഞ്ചാബ്: (www.kvartha.com 15.10.2017) ശക്തി കേന്ദ്രത്തില്‍ ബിജെപി രണ്ട് ലക്ഷേത്തോളം വോട്ടിന് കോണ്‍ഗ്രസിനോട് തോറ്റു. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് അട്ടിമറി വിജയം. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ആണ് ബിജെപിക്ക് വന്‍പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബോളിവുഡ് നടനും ബിജെപി നേതാവുമായ വിനോദ് ഖന്ന 1,36,000 വോട്ടിന് ജയിച്ച മണ്ഡലമാണ് ഗുരുദാസ്പൂര്‍.

National, News, BJP, Politics, Punjab, Congress, Lok Sabha, By-election, India, Congress Wins Gurdaspur Lok Sabha By-Poll


ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാക്കര്‍ 1,93,219 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപിയുടെ സ്വരണ്‍ സലേറിയക്കെതിരെയാണ് പിസിസി പ്രസിഡന്റായ സുനില്‍ ജാക്കറുടെ മുന്നേറ്റം. ബിജെപിയുടെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിച്ചിരുന്ന മണ്ഡലത്തിലാണ് കനത്ത തിരിച്ചടി നേരിട്ടത്. വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗുരുദാസ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

ഒക്ടോബര്‍ 11നായിരുന്നു തെരഞ്ഞെടുപ്പ്. 56 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് തവണയായി വിനോദ് ഖന്നയാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി ഇവിടെ മൂന്നാം സ്ഥാനത്തായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, BJP, Politics, Punjab, Congress, Lok Sabha, By-election, India, Congress Wins Gurdaspur Lok Sabha By-Poll