Follow KVARTHA on Google news Follow Us!
ad

സോളാര്‍ കേസ്: മജിസ്‌ട്രേറ്റിനെതിരെ വി എസ് പരാതി നല്‍കി

സോളാര്‍ കേസില്‍ സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിനെതിരെ ഭരണപരിഷ്‌കാര News, New Delhi, Complaint, Supreme Court of India, National,
ന്യൂഡല്‍ഹി:(www.kvartha.com 16/10/2017) സോളാര്‍ കേസില്‍ സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പരാതി നല്‍കി. എറണാകുളം അഡീഷണല്‍ സിജെഎം എന്‍ വി രാജുവിനെതിരെയാണ് വി എസ് പരാതി നല്‍കിയത്.

സോളാര്‍ കേസില്‍ സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കാണ് വി എസ് പരാതി നല്‍കിയത്. രാജുവിനെതിരായ അന്വേഷണം ഹൈകോടതി അവസാനിപ്പിച്ചിരുന്നുവെന്നും യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കിയെന്നും വി എസ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

News, New Delhi, Complaint, Supreme Court of India, National, Complaint lodged against magistrate by VS

മജിസ്‌ട്രേറ്റിന്റെ തെറ്റായ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കിയതായി വി എസും സ്ഥിരീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, Complaint, Supreme Court of India, National, Complaint lodged against magistrate by VS