Follow KVARTHA on Google news Follow Us!
ad

ഹാദിയയെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതന്‍; അഖിലയുടെ പിതാവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചൂരി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റ്

മതം മാറിയ അഖില എന്ന ഹാദിയയെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് ഹിന്ദു പാര്‍ലമെന്റ് നേതാവ് Kollam, News, Parliament, Leader, Criticism, Controversy, Facebook, post, Kerala,
കൊല്ലം: (www.kvartha.com 12.10.2017) മതം മാറിയ അഖില എന്ന ഹാദിയയെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതന്റെ ഫേസ് ബുക്ക് പോസ്റ്റ്. അഖിലയുടെ പിതാവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചൂരി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു. ഇവിടെ ഭരണഘടനയുടെ നീതിയല്ല, ധര്‍മ്മ ശാസ്ത്രങ്ങളാണ് നോക്കേണ്ടതെന്നും സുഗതന്‍ പറഞ്ഞു.

ജിഹാദി ഭീകരന്‍മാരുടെ വെപ്പാട്ടിയാകാന്‍ ഇറങ്ങിത്തിരിച്ചവളാണ് ഹാദിയ. തന്റെ സംസ്‌കാരത്തോടും മാതൃ-പിതൃത്വത്തോടും ശത്രുപക്ഷത്ത് ചേര്‍ന്ന് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് അവളെന്നും സുഗതന്‍ പറഞ്ഞു.

C P Sugathan facebook post against Hadiya, Kollam, News, Parliament, Leader, Criticism, Controversy, Facebook,Post, Kerala

സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്

അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ!! മാനികള്‍ക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണ് . ജന്മം നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ തന്റെ തന്നെ രക്തമായ അച്ഛനെയും അമ്മയെയും നരകതുല്യമായ മാനസികാവസ്ഥയില്‍ ആക്കി, നാടിനും നാട്ടാര്‍ക്കും സ്വസ്ഥത ഇല്ലാതാക്കി സമൂഹത്തെ തമ്മില്‍ തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകള്‍ തന്റെ സംസ്‌കാരത്തോടും, മാതൃപിതൃത്വത്തോടും ശത്രുപക്ഷത്തു ചേര്‍ന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. . യുദ്ധത്തില്‍ നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. സ്വാഭാവിക നീതിയാണ്.

അതുകൊണ്ട് ആ അച്ഛന് സ്വാഭാവിക നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്കുന്നുണ്ട്. കുടുംബത്തിന്റെ അടിസ്ഥാനം സ്‌നേഹവും രക്തബന്ധവും സമൂഹവും അതിന്റെ സംസ്‌കാരവും എല്ലാംകൂടി ചേര്‍ന്നതാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് ഭരണഘടന ഉണ്ടാകുന്നത്. അല്ലാതെ ഭരണഘടന ഉണ്ടാക്കി വെച്ചിട്ട് പിന്നെ സമൂഹത്തെ ഉണ്ടാക്കുകയല്ല ചെയ്യുന്നത്. മരുന്നിന്റെയും മറ്റുല്‍പന്നങ്ങളുടെയും EXPIRY ഡേറ്റ് നിച്ഛയിക്കുന്നതുപോലെ 18 വയസു പുര്‍ത്തിയായാല്‍ പിന്നെ മാതാപിതാക്കളോടും, കുടുംബത്തോടും സമുഹത്തോടുമുള്ള ബന്ധം EXPIRY ആകുമെന്നു വാദിക്കുന്നവര്‍ ഭരണഘടനയെ ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്.

18 വയസു കഴിഞ്ഞാല്‍ മാതാപിതാക്കളെ തള്ളാം എന്നുണ്ടെങ്കില്‍ വയസു കാലത്ത് അവരവരുടെ മാതാപിതാക്കളെ സംരക്ഷിക്കണം എന്ന നിയമത്തിനു എവിടെ പ്രസക്തി? 18 കഴിയുന്നതോടുകുടി എല്ലാ ബന്ധങ്ങളും അവസാനിക്കുമെന്നല്ലേ വാദം?. സമൂഹം ജീവിക്കുന്നത് ഭരണഘടനവെച്ചല്ല മറിച്ചു സമുഹത്തിന്റെ കെട്ടുറപ്പിന്റെയും, പൊതുജീവിതത്തിന്റെയും വ്യവഹാര നീതിയാണ് ഭരണഘടന. അതുകൊണ്ടാണ് കോടതികള്‍ നീതിന്യായക്കോടതികള്‍ ആകുന്നതു. അവിടെ നീതിയും ന്യായവും മാത്രം നോക്കിയാല്‍ മതി. മനുഷ്യന്റെ BIOLOGICAL പ്രതിഭാസമായ, സ്‌നേഹം,ഓര്‍മ്മകള്‍, രക്തബന്ധങ്ങള്‍ , ഇവയെല്ലാം ചേര്‍ന്നതാണ് കുടുംബം. ഇതിനെയൊന്നും ഭരണഘടനയുടെ ന്യായ സംഹിതകൊണ്ട് നിര്‍വചിക്കാന്‍ ആവില്ല.

Also Read:
കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ഗുരുതരം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )



Keywords: C P Sugathan facebook post against Hadiya, Kollam, News, Parliament, Leader, Criticism, Controversy, Facebook,Post, Kerala.