» » » » » » » ആറുമാസം മുമ്പ് വിവാഹം, ഭര്‍ത്താവ് ഗള്‍ഫില്‍; വീട്ടില്‍ ആളില്ലാത്ത സമയം കാമുകനെ വീട്ടില്‍ വിളിച്ചു കയറ്റിയ യുവതിയെ ഭര്‍തൃമാതാവ് കൈയ്യോടെ പിടികൂടി; മാനഹാനി ഭയന്ന് യുവതി കിണറ്റിലേക്ക് ചാടി, രക്ഷിക്കാനായി കാമുകനും ഓട്ടോറിക്ഷാ ഡ്രൈവറും പിറകെ ചാടി

കാഞ്ഞങ്ങാട്: (www.kvartha.com 16.09.2017) വീട്ടില്‍ ആളില്ലാത്ത സമയം കാമുകനെ വീട്ടില്‍ വിളിച്ചുകയറ്റിയ യുവതിയെ ഭര്‍തൃമാതാവ് കൈയ്യോടെ പിടികൂടി. സംഭവം പുറത്തായതോടെ യുവതി കിണറ്റില്‍ ചാടി. രക്ഷിക്കാനായി കാമുകനും, കാമുകനെത്തിയ ഓട്ടോറിക്ഷയിലെ ഡ്രൈവറും ഒപ്പം ചാടി. കിണറ്റില്‍ കുടുങ്ങിയ മൂന്നുപേരെയും നാട്ടുകാര്‍ ചേര്‍ന്ന് കരക്കെത്തിച്ചു. വ്യാഴാഴ്ച സന്ധ്യക്കാണ് കാഞ്ഞങ്ങാടിനടുത്തുള്ള പ്രദേശത്ത് നാട്ടുകാരെ ഒന്നടങ്കം നടുക്കിയ സംഭവമുണ്ടായത്.

ആറു മാസം മുമ്പാണ് കൊല്ലം സ്വദേശിനിയായ യുവതിയും തെക്കന്‍ ജില്ലയില്‍ നിന്നും ഇവിടെ വന്ന് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ഗള്‍ഫുകാരനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹം നടന്ന് രണ്ടാഴ്ച തികയും മുമ്പേ ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷമാണ് യുവതി സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന വ്യാപാരിയുമായി അടുപ്പത്തിലാവുന്നത്. വ്യാഴാഴ്ച വൈകിട്ട് ഭര്‍തൃമാതാവ് ഡോക്ടറെ കാണാന്‍ പോയതായിരുന്നു. ഈ സമയത്താണ് യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഡോക്ടര്‍ വ്യാഴാഴ്ച പതിവിലും നേരത്തെ പോയതിനാല്‍ ഭര്‍തൃമാതാവിന് ഡോക്ടറെ കാണാന്‍ കഴിഞ്ഞില്ല. ഇതുമൂലം വളരെ പെട്ടെന്ന് തന്നെ ഭര്‍തൃമാതാവ് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ഈ സമയത്താണ് യുവതിയെയും കാമുകനെയും ഭര്‍തൃമാതാവ് കണ്ടത്. ഇതിനു പിന്നാലെ യുവതി കിണറ്റിലേക്ക് ചാടുകയായിരുന്നു.

സംഭവം ഗള്‍ഫിലുള്ള മകനെ മാതാപിതാക്കള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രിതന്നെ മകന്‍ ഭാര്യാവീട്ടുകാരെ വിളിച്ച് മകളെ കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച യുവതിയുടെ വീട്ടുകാരെത്തി മകളെ കൂട്ടിക്കൊണ്ടുപോയി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kerala, News, Family, Love, Woman jumped to well, Lover and Auto driver jumped for Save her
< !- START disable copy paste -->

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal