Follow KVARTHA on Google news Follow Us!
ad

റെഡ് ഫോര്‍ട്ടില്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ മോഷ്ടിക്കപ്പെട്ട ഉക്രൈന്‍ നയതന്ത്രജ്ഞന്റെ ഫോണ്‍ വീണ്ടെടുത്തു

ന്യൂഡല്‍ഹി: (www.kvartha.com 23.09.2017) റെഡ് ഫോര്‍ട്ടില്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ മോഷ്ടിക്കപ്പെട്ട നയതന്ത്രജ്ഞന്റെ ഫോണ്‍ വീണ്ടെടുത്തു. ഉ National, Robbery
ന്യൂഡല്‍ഹി: (www.kvartha.com 23.09.2017) റെഡ് ഫോര്‍ട്ടില്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ മോഷ്ടിക്കപ്പെട്ട നയതന്ത്രജ്ഞന്റെ ഫോണ്‍ വീണ്ടെടുത്തു. ഉക്രൈന്‍ നയതന്ത്രജ്ഞന്‍ ഇഗോര്‍ പൊലിഖയുടെ ഫോണാണ് തിരികെ കിട്ടിയത്. സെല്‍ഫിയെടുക്കുന്നതിനിടയില്‍ മോഷ്ടാവ് ഫോണ്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഫോണ്‍ നഷ്ടമായതിനെ തുടര്‍ന്ന് പൊലിഖ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.

ബുധനാഴ്ച രാവിലെ 9.15ഓടെയായിരുന്നു സംഭവം. ഡ്രൈവര്‍ കാറിനടുത്ത് നില്‍ക്കുകയും പൊലിഖ ഫോര്‍ട്ടിനെ പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കുകയുമായിരുന്നു. ഇതിനിടയിലാണ് ഫോണ്‍ പിടിച്ചുവാങ്ങി മോഷ്ടാവ് കടന്നുകളഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് നൂറോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

 National, Robbery

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Ukraine's ambassador to India whose phone was stolen on Wednesday has been recovered by Delhi Police. Ambassador Igor Polikha was clicking a selfie near the Red Fort when his mobile was snatched away. One person has been arrested in the case.

Keywords: National, Robbery