Follow KVARTHA on Google news Follow Us!
ad

സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ കാല്‍ ഭാഗം ബുദ്ധിയുള്ളു; സൗദി പണ്ഡിതന്റെ പ്രസംഗത്തിന് വിലക്ക്

റിയാദ്: (www.kvartha.com 23.09.2017) പുരുഷന്മാര്‍ക്ക് ഉള്ളതിനേക്കാള്‍ കാല്‍ ഭാഗം ബുദ്ധിയുള്ളതിനാലാണ് സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൗദി Gulf, Saudi Arabia,
റിയാദ്: (www.kvartha.com 23.09.2017) പുരുഷന്മാര്‍ക്ക് ഉള്ളതിനേക്കാള്‍ കാല്‍ ഭാഗം ബുദ്ധിയുള്ളതിനാലാണ് സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൗദി മതപണ്ഡിതന്‍. സ ആദ് അല്‍ ഹിജ് രിയാണ് വിവാദമായ പ്രസ്താവന നടത്തിയത്. ഇദ്ദേഹത്തിന്റെ പ്രസംഗത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.

ഹിജ് രിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ നടപടി. സാധാരണഗതിയില്‍ പുരുഷന്മാരേക്കാള്‍ പകുതി ബുദ്ധിയേ സ്ത്രീകള്‍ക്കുള്ളു. എന്നാല്‍ ഷോപ്പിംഗിന് പോകുമ്പോള്‍ പുരുഷന്മാരുടെ ബുദ്ധിയുടെ കാല്‍ ഭാഗമേ സ്ത്രീകള്‍ക്കുള്ളു. അതുകൊണ്ടാണവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാത്തത്. ഹിജ് രി പറഞ്ഞു.

Gulf, Saudi Arabia,

ഹിജ് രിയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി സ്ത്രീ സംഘടനകള്‍ രംഗത്തുവന്നു. അതേസമയം ഹിജ് രിയെ പിന്തുണയ്ക്കാന്‍ യാഥാസ്ഥിതീക സംഘടനകളും രംഗത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: RIYADH: A Saudi cleric who said women should not be allowed to drive because they have a "quarter" of the brainpower of men has been banned from preaching, the government said Friday.

Keywords: Gulf, Saudi Arabia,