Follow KVARTHA on Google news Follow Us!
ad

കൈയേറിയ ഭൂമിയിലിരുന്നാണ് കോടിയേരി കൈയ്യേറ്റത്തെ കുറിച്ച് പ്രസംഗിക്കുന്നതെന്ന് പി സി ജോര്‍ജ്; അഴിമതി രഹിത നാലാം മുന്നണിയാണ് തന്റെ ലക്ഷ്യമെന്നും പി സി

കൈയേറിയ ഭൂമിയിലിരുന്നാണ് കോടിയേരി കൈയ്യേറ്റത്തെ കുറിച്ച് പ്രസംഗിക്കുന്നതെന്ന് പി സി ജോര്‍ജ്. കൈയ്യേറിയ ഭൂമിയിലിരുന്ന് കൈയ്യേറ്റത്തിനെതിKerala, Kottayam, P.C George, Politics, LDF, UDF, Kodiyeri Balakrishnan, News, PC George against Kodiyeri
കോട്ടയം: (www.kvartha.com 23.09.2017) കൈയേറിയ ഭൂമിയിലിരുന്നാണ് കോടിയേരി കൈയ്യേറ്റത്തെ കുറിച്ച് പ്രസംഗിക്കുന്നതെന്ന് പി സി ജോര്‍ജ്. കൈയ്യേറിയ ഭൂമിയിലിരുന്ന് കൈയ്യേറ്റത്തിനെതിരെ സംസാരിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ നടപടി അപഹാസ്യമാണെന്നും പി സി വ്യക്തമാക്കി. യൂണിവേഴ്‌സിറ്റിയുടെ ഭൂമി കൈയേറി എകെജി സെന്റര്‍ പണിത ശേഷം അവിടെയിരുന്ന് കായലിലെ സ്ഥലം തോമസ് ചാണ്ടി കൈയേറിയെന്ന് പറയുന്നത് അപഹാസ്യമല്ലാതെ പിന്നെന്താണെന്ന് പി സി ചോദിച്ചു.

Kerala, Kottayam, P.C George, Politics, LDF, UDF, Kodiyeri Balakrishnan, News, PC George against Kodiyeri


ഇപ്പോള്‍ വിമര്‍ശിക്കുന്നവരൊക്കെ തന്നെയാണ് തോമസ് ചണ്ടിയെ എംഎല്‍എയാക്കാന്‍ വേണ്ടി വോട്ടുതേടി തേരാപാരാ ഓടിനടന്നത്. മാറിമാറി ഭരണത്തില്‍ ഇരുന്ന യുഡിഎഫും, എല്‍ഡിഎഫും സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല. ഇവിടുത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുരൂപയ്ക്ക് തമിഴ്‌നാട്ടില്‍ കിട്ടുന്ന ഇഡലിക്ക് ഇവിടെ എട്ടു മുതല്‍ 15 രൂപ വരെ നല്‍കണം. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളും ലാപ്‌ടോപ്പുമൊക്കെ സൗജന്യമായി നല്‍കുന്നു. ഇവിടെ 400 രൂപയ്ക്ക് കിട്ടുന്ന ഒരു ചാക്ക് സിമന്റിന് അവിടെ വെറും 107 രൂപയാണെന്നും പി സി പറഞ്ഞു.

ഇതെല്ലാം കണ്ടിട്ട് തമിഴ്‌നാട്ടില്‍ ജനിച്ചിരുന്നെങ്കില്‍ എന്നഗ്രഹിക്കുകയാണ് കേരളീയര്‍. എന്നാല്‍ അഴിമതി രഹിത സംസ്ഥാനമാണ് ജനപക്ഷത്തിന്റെ ലക്ഷ്യമെന്നും ഇതിനായി നാലാം മുന്നണി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് താനെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kottayam, P.C George, Politics, LDF, UDF, Kodiyeri Balakrishnan, News, PC George against Kodiyeri