Follow KVARTHA on Google news Follow Us!
ad

മഴ ശമിച്ചെങ്കിലും ദുരിതം തീരാതെ അട്ടപ്പാടി

മഴയൊന്നു ശമിച്ചെങ്കിലും അട്ടപ്പാടിയിലെ ജനജീവതം സാധാരണ രീതിയിലെത്താന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരും. News, Palakkad, Kerala, Rain, Traffic, JCB, Mechines, Revenue department,
പാലക്കാട്:(www.kvartha.com 20/09/2017) മഴയൊന്നു ശമിച്ചെങ്കിലും അട്ടപ്പാടിയിലെ ജനജീവതം സാധാരണ രീതിയിലെത്താന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരും. ജില്ലയില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയെതുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടി മേഖലയിലുണ്ടായ ഗതാഗത തടസ്സം പുന:സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ തുടരുന്നു. ഗതാഗതം പൂര്‍ണമായും പുന:സ്ഥാപിക്കാന്‍ ഏകദേശം ഒരാഴ്ചയെങ്കിലുമാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

ഉരുള്‍പ്പൊട്ടലിനെതുടര്‍ന്ന് നിരവധി ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. ആനമൂളിക്കും മുക്കാലിക്കും ഇടയില്‍ 20 ഇടങ്ങളില്‍ വന്‍മരങ്ങള്‍ കടപുഴകി വീണും കൂറ്റന്‍ പാറകള്‍ റോഡില്‍ വീണുമാണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിട്ടുള്ളത്.

News, Palakkad, Kerala, Rain, Traffic, JCB, Mechines, Revenue department, Natural calamities in Attapadi.

ശക്തമായ മഴയില്‍ നിരവധി പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. മണ്ണിടിച്ചിലില്‍ റോഡുകളിലേയ്ക്ക് വലിയ പാറക്കഷണങ്ങളും ചളിയും വന്നടിയുകയും മരങ്ങള്‍ വീണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.

ജെ സി ബി, യന്ത്രങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെ റവന്യു വകുപ്പ്, പോലീസ്‌, ഫയര്‍ ഫോഴ്സ്, പൊതുമരാമത്ത് വകുപ്പ്, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരുന്നുണ്ട്. വീടുകള്‍ തകര്‍ന്നതിനാലും വീടുകളില്‍ വെള്ളം കയറിയതിനാലും ആളുകളെ പുനരധിവാസ ക്യാമ്പുകളിലേക്ക്‌ മാറ്റിയിട്ടുണ്ട്.

അഗളി വില്ലേജ് പരിധിയില്‍ ഐ റ്റി ഡി പി യുടെ കീഴിലെ കാരുണ്യ വൃദ്ധ സദനത്തിലും കള്ളമല വില്ലേജ് പരിധിയില്‍ കള്ളമല എല്‍ പി സ്‌കൂളിലും കള്ളമല വില്ലേജില്‍ ജെല്ലിപ്പാറ തൊട്ടയാംകരയില്‍ ഒരു വീട്ടിലുമാണ് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുള്ളത്.

ഈ മൂന്ന് ക്യാമ്പുകളിലുമായി ഏകദേശം 132 ആളുകളെ പാര്‍പ്പിച്ചിട്ടുണ്ട്. പുനരധിവാസ ക്യാമ്പുകളില്‍ എല്ലാ സൗകര്യവുമേര്‍പ്പെടുത്തിയിട്ടുള്ളതായും ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ്ബാബു അറിയിച്ചു.

മണ്ണാര്‍ക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ ഡാം നിറഞ്ഞതിനെ തുടര്‍ന്ന് ഡാമിന്റെ ഷട്ടര്‍ അഞ്ച് സെ.മീറ്റര്‍ തുറന്നിട്ടുണ്ട്. താലൂക്കിലെ നെല്ലിപ്പുഴ, തൂത പുഴ എന്നിവയും കരകവിഞ്ഞ് ഒഴുകുകയാണ്. പുഴയോരത്ത് താമസിക്കുന്ന പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ആലത്തൂര്‍ താലൂക്കിലെ മംഗലം ഡാമും പൂര്‍ണമായും (പരമാവധി ലെവല്‍ 77.8 മീറ്റര്‍) നിറഞ്ഞതിനെതുടര്‍ന്ന് ഡാമിന്റെ ഷട്ടര്‍ ചെറിയതോതില്‍ തുറന്നിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ (പരമാവധി ലെവല്‍ 115 മീറ്റര്‍) 108.9 മീറ്റര്‍ നിറഞ്ഞിട്ടുണ്ട്. പോത്തുണ്ടി ഡാം (പരമാവധി ലെവല്‍ 108.24 മീറ്റര്‍) 105 മീറ്റര്‍ നിറഞ്ഞിട്ടുണ്ട്. ജില്ലയിലെ മറ്റുള്ള ഡാമുകളിലെ ജലനിരപ്പ് നിലവില്‍ സാധാരണ ഗതിയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Palakkad, Kerala, Rain, Traffic, JCB, Mechines, Revenue department, Natural calamities in Attapadi.