Follow KVARTHA on Google news Follow Us!
ad

ജീവകാരുണ്യത്തിന്റെ മറവില്‍ തട്ടിപ്പ്; വഞ്ചനാകേസില്‍ പാല പോലീസ് അറസ്റ്റ് ചെയ്ത ആളെ വ്യാജപാസ്പോര്‍ട്ട് കേസില്‍ ചെന്നൈ സിബിഐയ്ക്ക് കൈമാറി

ചെന്നൈ എഗ്മൂര്‍ മെട്രോപോളിറ്റന്‍ കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചയാളെ മറ്റൊരു കേസില്‍ പാലാ പോലീസ് News, Kottayam, Kerala, Cheating, Police, Case, Arrest, Accused, Court, Fake Passport, Custody,
പാലാ:(www.kvartha.com 23/09/2017) ചെന്നൈ എഗ്മൂര്‍ മെട്രോപോളിറ്റന്‍ കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചയാളെ മറ്റൊരു കേസില്‍ പാലാ പോലീസ് പിടികൂടി. വിവരമറിഞ്ഞ് ചെന്നൈ സി ബി ഐ സംഘം പാലായിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചെന്നൈയ്ക്ക് കൊണ്ടുപോയി. പാലായില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞ് പ്രവര്‍ത്തിച്ചുവന്ന പത്തനംതിട്ട മാലയില്‍ മാത്യു(54)വാണ പിടിയിലായത്.

വ്യാജ പാസ്പോര്‍ട്ട് നിര്‍മിച്ചതിന്റെ പേരില്‍ സി.ബി.ഐ. ചെന്നൈ സംഘം രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ചെന്നൈ എഗ്മൂര്‍ കോടതി പലതവണ വാറണ്ടയച്ചിട്ടും ഹാജരായിരുന്നില്ല. ഇതിനിടെ പാലായില്‍ തെക്കേക്കര വാഴേമഠത്തിനു സമീപം വാടകയ്ക്ക് താമസിച്ചുകൊണ്ട് നാട്ടില്‍ ലക്ഷങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിവന്ന മാത്യുവിനെ പോലീസ് രഹസ്യാന്വേഷണവിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും(ഐ.ബി.) നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ക്കെതിരേ പാലാ പോലീസില്‍ ഒരു വഞ്ചനാക്കേസില്‍ പരാതി ലഭിക്കുന്നത്.

News, Kottayam, Kerala, Cheating, Police, Case, Arrest, Accused, Court, Fake Passport, Custody, Mathew Malayi take over to Chennai CBI for fake passports case

തൊടുപുഴ പാടത്ത് പി.എ. ഉതുപ്പായിരുന്നു പരാതിക്കാരന്‍. പാലാ ടൗണിലെ തന്റെ വക സ്ഥലം കൂടുതല്‍ വിലയ്ക്ക് വിറ്റുനല്‍കാമെന്നുപറഞ്ഞ് മാത്യു 1,89,000 രൂപാ വാങ്ങിയെടുക്കുകയും പറഞ്ഞതുപോലെ കാര്യങ്ങള്‍ നടത്താതിരിക്കുകയും ചെയ്തുവെന്നാണ് ഉതുപ്പിന്റെ പരാതി. ഇതേത്തുടര്‍ന്ന് പണം മടക്കി ചോദിച്ചുവെങ്കിലും മാത്യു നല്‍കാന്‍ തയാറായില്ല. പാലാ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് മാത്യു സി.ബി.ഐ.യുടെ പ്രഖ്യാപിത കുറ്റവാളിയാണെന്ന വിവരം ലഭിക്കുന്നത്.

ഇതേത്തുടര്‍ന്ന് ചെന്നൈ സി.ബി.ഐ. മേധാവിയെ വിവരം അറിയിച്ചശേഷം പാലാ ഡിവൈ.എസ്.പി വി.ജി. വിനോദ്കുമാര്‍, സി.ഐ: രാജന്‍ കെ. അരമന, എസ്.ഐ: അഭിലാഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം രാവിലെ പതിനൊന്നരയ്ക്ക് പാലായിലെ വാടകവീട്ടില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ചെന്നൈയില്‍നിന്ന് സി.ബി.ഐ. സബ് ഇന്‍സ്പെക്ടര്‍ പ്രദീപും സംഘവും പാലായിലെത്തി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് പാലാ കോടതിയില്‍ സമര്‍പ്പിച്ചശേഷം സി.ബി.ഐ. സംഘത്തിന് മാത്യു മാലയിലിനെ കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഗോവയില്‍ 16 ലക്ഷം രൂപായുടെ ഒരു വഞ്ചനാകേസും ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. ചെന്നൈയില്‍ എത്തിച്ചശേഷം ഇയാളെ വിശദമായി ചോദ്യംചെയ്യുമെന്നും എഗ്മൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നും സി.ബി.ഐ. സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് പറഞ്ഞു. പാലായില്‍ ഒന്നര വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന മാത്യു മാലയില്‍ പത്തനംതിട്ട സ്വദേശിയാണ്. ഇരുമ്പയിര് കയറ്റുമതി ബിസിനസാണെന്നാണ് ഇയാള്‍ പാലായില്‍ പരിചയക്കാരോട് പറഞ്ഞിരുന്നത്. വിവിധ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Cheating, Police, Case, Arrest, Accused, Court, Fake Passport, Custody, Mathew Malayi take over to Chennai CBI for fake passports case