Follow KVARTHA on Google news Follow Us!
ad

ഏഷ്യന്‍ കുടുംബത്തിന് നേര്‍ക്ക് അശ്ലീല ആംഗ്യം കാണിച്ച ബ്രിട്ടീഷ് ഡ്രൈവറെ അറസ്റ്റ് ചെയ്തതില്‍ വിശദീകരണവുമായി ദുബൈ പോലീസ്

ദുബൈ: (www.kvartha.com 23.09.2017) ബ്രിട്ടീഷ് ഡ്രൈവറെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി പോലീസ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അല്‍ ഖൈല്‍ റോഡില്‍ വെച്ചാണ് അറസ്റ്റിലേയ്ക്ക് നയിച്ച സംഭവമുണ്ടായത്. Gulf, UAE, Crime
ദുബൈ: (www.kvartha.com 23.09.2017) ബ്രിട്ടീഷ് ഡ്രൈവറെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി പോലീസ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അല്‍ ഖൈല്‍ റോഡില്‍ വെച്ചാണ് അറസ്റ്റിലേയ്ക്ക് നയിച്ച സംഭവമുണ്ടായത്.

കാറോടിച്ചിരുന്ന പ്രതി മറ്റൊരു കാറിലിരുന്ന ഏഷ്യന്‍ കുടുംബത്തിന് നേര്‍ക്ക് മദ്ധ്യവിരലുയര്‍ത്തി അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. തുടര്‍ന്ന് ഏഷ്യക്കാരന്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. എന്നാല്‍ അപ്പോഴേക്കും പ്രതി രാജ്യം വിട്ടിരുന്നു.

Gulf, UAE, Crime
Add caption
സെപ്റ്റംബര്‍ 10ന് പ്രതി യുഎഇയില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചുതന്നെ ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിലേയ്ക്ക് നീങ്ങാതെ കേസ് രമ്യതയിലാക്കാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.

പ്രതി അശ്ലീല ആംഗ്യം കാണിക്കുമ്പോള്‍ തന്റെ ഭാര്യയും മക്കളും കാറിലുണ്ടായിരുന്നുവെന്നും അത് തനിക്കൊരിക്കലും പൊറുക്കാനാവില്ലെന്നും നിയമ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യത്തില്‍ പരാതിക്കാര ഉറച്ചുനിന്നു. നിയമത്തിന് മുന്‍പില്‍ സ്വദേശിയും വിദേശിയും ഒരുപോലെയാണെന്നും ദുബൈ പോലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Dubai: A British man has been questioned by police here after flashing his middle finger up at another driver during a road rage incident, Dubai Police confirmed on Friday.

Keywords: Gulf, UAE, Crime