Follow KVARTHA on Google news Follow Us!
ad

മഹേന്ദ്രസിങ് ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ബിസിസിഐ ശുപാര്‍ശ ചെയ്തു

രാജ്യത്തെ ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് Mumbai, News, Sachin Tendulker, Award, Sports, Cricket, National,
മുംബൈ: (www.kvartha.com 20.09.2017) രാജ്യത്തെ ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ പേര് ബിസിസിഐ ശുപാര്‍ശ ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ധോണിയുടെ പേര് പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന, പത്മ ശ്രീ, അര്‍ജുന പുരസ്‌കാരങ്ങള്‍ എന്നിവ ധോണി നേടിയിട്ടുണ്ട്. പത്മഭൂഷണ്‍ നേടിയാല്‍ ഈ നേട്ടം കൈവരിക്കുന്ന 11-ാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാകും ധോണി . ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ക്ക് ബിസിസിഐ ശുപാര്‍ശ ചെയ്തിരിക്കുന്ന ഏക പേര് ധോണിയുടെതാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

BCCI nominates M.S Dhoni for Padma Bhushan award, Mumbai, News, Sachin Tendulker, Award, Sports, Cricket, National

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, ചന്ദു ബോര്‍ഡെ, പ്രാഫ. ഡി.ബി. ഡിയോദാര്‍, കേണല്‍ സി.കെ. നായിഡു, ലാലാ അമര്‍നാഥ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങള്‍ പത്മഭൂഷണ്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

Also Read:
പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 14 പവന്‍ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BCCI nominates M.S Dhoni for Padma Bhushan award, Mumbai, News, Sachin Tendulker, Award, Sports, Cricket, National.