Follow KVARTHA on Google news Follow Us!
ad

ആഇഷ വീണ്ടും ആതിരയായി; ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകുന്നുവെന്ന് കാസര്‍കോട്ട് നിന്നും മതം മാറിയ ആതിര; താന്‍ ചതിക്കപ്പെട്ടതാണെന്നും വെളിപ്പെടുത്തല്‍; മതപഠനം നടത്തിയത് ആര്‍ഷ വിദ്യാ സമാജത്തില്‍

ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകുന്നുവെന്നും താന്‍ ചതിക്കപ്പെട്ടതാണെന്നും Ernakulam, Press meet, kasaragod, Study, News, Parents, Kerala,
എറണാകുളം: (www.kvartha.com 21.09.2017) ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകുന്നുവെന്നും താന്‍ ചതിക്കപ്പെട്ടതാണെന്നും കാസര്‍കോട്ട് നിന്നും മതം മാറിയ ആഇഷ എന്ന ആതിരയുടെ വെളിപ്പെടുത്തല്‍. താന്‍ മതപഠനം നടത്തിയത് ആര്‍ഷ വിദ്യാ സമാജത്തിലാണെന്നും ആതിര പറഞ്ഞു. കാസര്‍കോട് ഉദുമ കരിപ്പോടി കണിയാംപാടിയില്‍ നിന്നും ഇക്കഴിഞ്ഞ ജൂലൈ 10നാണ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായആതിരയെ കാണാതാവുന്നത്. പിന്നീട് കണ്ണൂരില്‍ നിന്നും കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.

വ്യാഴാഴ്ച എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തന്റെ മതം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആതിര വെളിപ്പെടുത്തിയത്. സഹപാഠികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മതം മാറാന്‍ തയ്യാറായതെന്നും ആതിര തുറന്നു പറഞ്ഞു.

Athira speaks about her conversion, Ernakulam, Press meet, Kasaragod, Study, News, Parents, Kerala.

ഹിന്ദുമതത്തെ കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ അതാണ് ശരിയെന്ന് തനിക്ക് ബോധ്യമായി. ഇതോടെയാണ് ഹിന്ദുമതത്തിലേക്ക് തന്നെ തിരിച്ചുപോകാന്‍ ഇപ്പോള്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും ആതിര വ്യക്തമാക്കി. എറണാകുളം ആര്‍ഷ വിദ്യാ സമാജത്തില്‍ മതപഠനം നടത്തിയതിന്റെ വെളിച്ചത്തിലാണ് തന്റെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടതെന്നും ആതിര കൂട്ടിച്ചേര്‍ത്തു. സനാധന ധര്‍മം തന്നെയാണ് ശരിയെന്ന കാര്യത്തില്‍ താന്‍ ഇപ്പോള്‍ ഉറച്ചുവിശ്വസിക്കുന്നു.

കോടതി വിട്ടയച്ച ശേഷം ആര്‍ഷ വിദ്യാ സമാജം ഭാരവാഹികള്‍ വീട്ടിലെത്തിയിരുന്നു. മതത്തെ കുറിച്ചുള്ള തെറ്റായ ധാരണ ആതിരയ്ക്കുണ്ടെന്ന് പറഞ്ഞപ്പോള്‍ സനാധന ധര്‍മത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആതിര ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കള്‍ പറഞ്ഞു. ആതിരയുടെ ആ ആവശ്യത്തെ അംഗീകരിക്കുകയായിരുന്നുവെന്നും അവര്‍ അറിയിച്ചു.

മതപഠനത്തിന് പോകുന്നുവെന്ന് പറഞ്ഞ് കത്തെഴുതി വെച്ചാണ് ആതിര വീടുവിട്ടത്. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ജൂലൈ 27ന് രാവിലെ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആതിരയെ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആതിരയെ പരവനടുക്കം മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു.

ഇതിനു പിന്നാലെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെ ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കൂട്ടുകാരിയായ കണ്ണൂര്‍ ഇരിട്ടി തില്ലങ്കേരിയിലെ അനീസയ്‌ക്കൊപ്പം പോകാന്‍ ആതിര താല്‍പര്യം പ്രകടിപ്പിച്ചു. ഇതിനെ പോലീസ് എതിര്‍ത്തു.

അനീസയ്‌ക്കൊപ്പം പോയാല്‍ അനീസയുടെ സുഹൃത്തും ക്രിമിനല്‍ കേസില്‍ പ്രതിയായ അന്‍ഷാദിനൊപ്പം പോകാന്‍ സാധ്യതയുണ്ടെന്നും, ഇത് സുരക്ഷിതമല്ലെന്നും പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇസ്ലാം മതാചാര പ്രകാരം ജീവിക്കാന്‍ വീട്ടില്‍ സൗകര്യം ഒരുക്കണമെന്ന് കോടതി മാതാപിതാക്കളോട് നിര്‍ദേശിച്ചു. ഇത് മാതാപിതാക്കള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടിരുന്നത്. പിന്നീടാണ് എറണാകുളം ആര്‍ഷ വിദ്യാ സമാജത്തില്‍ മതപഠനത്തിനായി കൊണ്ടുപോയത്.

Also Read:
കെ എസ് ആര്‍ ടി സി ബസ് യാത്രക്കിടെ യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Athira speaks about her conversion, Ernakulam, Press meet, Kasaragod, Study, News, Parents, Kerala.
< !- START disable copy paste -->