Follow KVARTHA on Google news Follow Us!
ad

ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ തമിഴ്‌നാട്ടില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി

ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ തമിഴ്‌നാട്ടില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന്chennai, Justice, News, Politics, MLA, Governor, Letter, Crisis, National,
ചെന്നൈ: (www.kvartha.com 20.09.2017) ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ തമിഴ്‌നാട്ടില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി. അധികാര വടംവലി തുടരുന്ന തമിഴ്‌നാട്ടില്‍ തുലാസിലാടുന്ന എടപ്പാടി പളനിസാമി സര്‍ക്കാരിനു താത്കാലിക ആശ്വാസവും, സര്‍ക്കാരിനെ മറച്ചിടാന്‍ ശ്രമിക്കുന്ന ദിനകരന്‍ പക്ഷത്തിന് തിരിച്ചടിയാകുന്നതുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ജസ്റ്റിസ് എം.ദുരൈസ്വാമിയുടേതാണ് ഉത്തരവ്. കൂറുമാറ്റം നിയമപ്രകാരം 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് ഒഴിവ് വന്ന മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതും കോടതി തടഞ്ഞു. എന്നാല്‍ ഉപതിരഞ്ഞെടുപ്പിനുള്ള നീക്കം തടഞ്ഞത് സര്‍ക്കാരിനുള്ള ഹൈക്കോടതിയുടെ മുന്നറിയിപ്പാണ്.

AIADMK as it happened: Setback for EPS-OPS camp as Madras HC stays order on Tamil Nadu floor test, case adjourned till 4 Oct, chennai, Justice, News, Politics, MLA, Governor, Letter, Crisis, National

വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ടി.ടി.വി.ദിനകരന്‍ പക്ഷവും ഡി.എം.കെയും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്ന അവസരത്തിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 13ന് കേസ് പരിഗണിച്ചപ്പോഴാണ് വോട്ടെടുപ്പ് നടത്തുന്നതിന് കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയത്. സ്പീക്കര്‍ എം.ധനപാലിനുവേണ്ടി അരിയാമ സുന്ദരം, അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്കായി ധുഷ്യന്ത് ദവെ, എം.കെ.സ്റ്റാലിനുവേണ്ടി കപില്‍ സിബല്‍ എന്നിവര്‍ ഹാജരായി.

കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹര്‍ജികളിലും തീര്‍പ്പാകുന്നത് വരെ വോട്ടെടുപ്പ് നടത്തുന്നതിനാണ് കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ നാലിനാണ് കോടതി ഇനി കേസ് പരിഗണിക്കുക. കോടതിയുടെ തീരുമാനത്തോട് സര്‍ക്കാരിനും പ്രതിപക്ഷത്തിനും വേണ്ടി ഹാജരായ അഭിഭാഷകര്‍ യോജിച്ചു. വിഷയത്തില്‍ ഒക്ടോബര്‍ നാലിനകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കക്ഷികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പളനിസാമി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി 21 എം. എല്‍. എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ദിനകരന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ വിശ്വാസവോട്ടെടുപ്പിനായി നിയമസഭ ഉടന്‍ വിളിച്ചു കൂട്ടാന്‍ ഗവര്‍ണറോട് നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ജയലളിതയുടെ ഒഴിഞ്ഞുകിടക്കുന്ന സീറ്റ് മാറ്റിയാല്‍ 233 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 117 അംഗങ്ങള്‍ വേണം. ദിനകര പക്ഷം അവകാശപ്പെടുന്ന 21 പേര്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നാല്‍ സര്‍ക്കാര്‍ വീഴുമെന്ന അവസ്ഥയായിരുന്നു. എന്നാല്‍,എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെട്ടതോടെ സര്‍ക്കാരിന് ഇപ്പോള്‍ ആ പേടിയില്ല.

Also Read:
പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 14 പവന്‍ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: AIADMK as it happened: Setback for EPS-OPS camp as Madras HC stays order on Tamil Nadu floor test, case adjourned till 4 Oct, chennai, Justice, News, Politics, MLA, Governor, Letter, Crisis, National.