Follow KVARTHA on Google news Follow Us!
ad

പാലാ കോടതിയില്‍ അഭിഭാഷകരും മഫ്തിപോലീസും ഏറ്റുമുട്ടി

കോടതി വരാന്തയില്‍ നിന്നും പ്രതിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത മഫ്തി പോലീസും അഭിഭാഷകരും തമ്മില്‍ News, Kottayam, Court, Advocate, Police, Accused, Case, Mufthi, Advocates and police clash in Pala court.
പാലാ: (www.kvartha.com 23/09/2017) കോടതി വരാന്തയില്‍ നിന്നും പ്രതിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത മഫ്തി പോലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി. യൂണീഫോമിലല്ലാതിരുന്നതാണ് പോലീസിന് വിനയായത്. നിരവധി കേസുകളിലെ പ്രതി വൈക്കം സ്വദേശി ലംബോയെന്നു വിളിക്കുന്ന അഖില്‍(23) നെയാണ് മഫ്തിയിലെത്തിയ പോലീസ് സംഘം പിടികൂടിയത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഇയാളുടെ കേസ് വിളിച്ച കോടതി സാക്ഷി വിസ്താരത്തിനായി വെള്ളിയാഴ്ച തന്നെ വീണ്ടു വിളിക്കാന്‍ മാറ്റിവച്ചപ്പോള്‍ പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു പ്രതി. കോടതി വരാന്തയില്‍ നിന്നും പ്രതിയെ ഒരു സംഘം തൂക്കിയെടുത്ത് വാഹനം ലക്ഷ്യമാക്കി ഓടുകയായിരുന്നു.

News, Kottayam, Court, Advocate, Police, Accused, Case, Mufthi, Advocates and police clash in Pala court.

പോലീസ് വാഹനത്തിനു പകരം സ്വകാര്യവാഹനത്തിലാണ് സംഘം എത്തിയത്.തട്ടിക്കൊണ്ടുപോകല്‍ ശ്രദ്ധയില്‍പ്പെട്ട അഭിഭാഷകര്‍ പിന്നാലെയെത്തി. ഇതോടെ ഡ്രൈവര്‍ വാഹനവുമായി പാഞ്ഞു. എന്നാല്‍ ഒരു പോലീസുകാരന് വാഹനത്തില്‍ കയറാന്‍ സാധിച്ചില്ല. കൈയില്‍ കിട്ടിയ ഇയാളെ അഭിഭാഷകസംഘം മുറിയിലെത്തിച്ച് നന്നായി പെരുമാറിയെന്നാണ് ജനസംസാരം.

പോലീസുകാരനാണെന്നു തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് വലിയ കേടുകൂടാതെ ഇയാള്‍ തടിയൂരിയത്. കോടതിയില്‍ നിന്നും പ്രതികളെ പിടിച്ചുകൊണ്ടുപോകാന്‍ പോലീസിന് വകുപ്പില്ലെന്നാണ് അഭിഭാഷകരുടെ നിലപാട്. കോടതിയിലെത്തിയ ആളെ ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരെ തടയുകയെന്നതായിരുന്നു ഉദ്ദേശമെന്നും അല്ലാതെ പോലീസിനെ ആക്രമിച്ചില്ലെന്നും മഫ്തിയിലായതിനാല്‍ പോലീസാണെന്ന് മനസിലായില്ലെന്നും അഭിഭാഷകര്‍ പറയുന്നു.

പോലീസിനെ മര്‍ദിച്ചത് കേസാക്കുമെന്നായിരുന്നു ആദ്യ നിലപാടെങ്കിലും സംഭവം ഇരുകൂട്ടര്‍ക്കും തലവേദനയാകുമെന്ന സ്ഥിതിയാലായതോടെ ഒത്തുതീര്‍പ്പിലാവുകയായിരുന്നു. എന്നാല്‍ പോലീസിനെതിരേ കോടതി സ്വമേധയാ കേസെടുത്തതായി പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു. പ്രതിയുടെ കേസ് കോടതി വിളിച്ച കാര്യം പോലീസിന് അറിയില്ലാതിരുന്നതാണ് പ്രശ്നത്തിനു കാരണമെന്നും കോടതി മുറിയില്‍ നിന്നും അകലെ ഗോവണിയുടെ ഭാഗത്തു വച്ചാണ് പ്രതിയെ പിടികൂടിയതെന്നും പോലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Court, Advocate, Police, Accused, Case, Mufthi, Advocates and police clash in Pala court.