Follow KVARTHA on Google news Follow Us!
ad

ഓടുന്ന കാറില്‍ 25കാരിയെ കൂട്ടമാനഭംഗപ്പെടുത്തി; പീഡനത്തിനുശേഷം യുവതിയെ കാറില്‍ നിന്നും വലിച്ചെറിഞ്ഞു

രാജ്യതലസ്ഥാനത്ത് വീണ്ടും കൂട്ടമാനഭംഗം. നോയിഡയില്‍ സെക്ടര്‍ 39ല്‍ ഓടുന്ന കാറിലാണ്Car, Police, Case, Probe, Injured, hospital, Vehicles, Crime, News, National
നോയിഡ: (www.kvartha.com 23.09.2017) രാജ്യതലസ്ഥാനത്ത് വീണ്ടും കൂട്ടമാനഭംഗം. നോയിഡയില്‍ സെക്ടര്‍ 39ല്‍ ഓടുന്ന കാറിലാണ് യുവതിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്റ്റഷനു സമീപത്തുനിന്ന് യുവതിയെ ബലമായി സ്‌കോര്‍പിയോ കാറിലേക്ക് വലിച്ചുകേറ്റി ആക്രമികള്‍ ഓടിച്ചു പോവുകയായിരുന്നു.

വെള്ളിയാഴ്ചയാണ് സംഭവം. പീഡനത്തിനുശേഷം യുവതിയെ വാഹനത്തില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. കിഴക്കന്‍ ഡെല്‍ഹിയിലെ അക്ഷാര്‍ധം ക്ഷേത്രത്തിനടുത്താണ് യുവതിയെ വലിച്ചെറിഞ്ഞത്.

25-Year-Old Woman Allegedly Kidnapped, Gang-molested In Moving Car In Noida, Car, Police, Case, Probe, Injured, Hospital, Vehicles, Crime, News, National

യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. നോയിഡ സെക്ടര്‍ 39 പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Also Read:
കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പിടികൂടാന്‍ സഹോദരനെ കസ്റ്റഡിയിലെടുത്തു; എം എല്‍ എയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 25-Year-Old Woman Allegedly Kidnapped, Gang-molested In Moving Car In Noida, Car, Police, Case, Probe, Injured, Hospital, Vehicles, Crime, News, National.