Follow KVARTHA on Google news Follow Us!
ad

അത് ദിലീപല്ലെങ്കില്‍ പിന്നെയാര്; ഭാമയുടെ വെളിപ്പെടുത്തലിനെച്ചൊല്ലി പുതിയ പുകച്ചില്‍

തനിക്ക് അവസരങ്ങള്‍ നിഷേധിക്കാന്‍ ഇടപെട്ടത് ദിലീപല്ലെന്ന് നടി ഭാമ വ്യക്തമാക്കിയതോടെThiruvananthapuram, News, Cinema, Entertainment, Allegation, Director, Gossip, Media, Report, Kerala, Trending,
തിരുവനന്തപുരം: (www.kvartha.com 14.08.2017) തനിക്ക് അവസരങ്ങള്‍ നിഷേധിക്കാന്‍ ഇടപെട്ടത് ദിലീപല്ലെന്ന് നടി ഭാമ വ്യക്തമാക്കിയതോടെ മലയാള സിനിമാ രംഗത്ത് പുതിയ ചര്‍ച്ച. ദിലീപല്ലെങ്കില്‍ പിന്നെയാര് എന്ന ആകാംക്ഷയുമായി ചേര്‍ത്ത് പലരുടെയും പേരുകള്‍ പ്രചരിക്കുന്നുണ്ട്. പ്രമുഖ വനിതാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിലാണ്, തന്റെ അവസരങ്ങള്‍ നിഷേധിക്കാന്‍ മലയാള സിനിമയിലെ ഒരു പ്രമുഖന്‍ ഇടപെട്ടെന്ന് വെളിപ്പെടുത്തിത്. ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ സംവിധായകന്‍ സജി സുരേന്ദ്രനാണ് ആദ്യം ഇക്കാര്യം തന്നോട് പറഞ്ഞതെന്നും പിന്നീട് പല സംവിധായകരും ഇതേ കാര്യം പറഞ്ഞെന്നുമായിരുന്നു വെളിപ്പെടുത്തല്‍.

തനിക്കെതിരെ പ്രവര്‍ത്തിക്കുന്നയാളുടെ പേര് കേട്ട് താന്‍ അമ്പരന്നു. കാരണം, താനും അദ്ദേഹവുമായി യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും ഭാമ വിശദീകരിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തേത്തുടര്‍ന്ന്, മുമ്പും ഇതുപോലെ മറ്റൊരു യുവ നടി ആക്രമിക്കപ്പെട്ടതായി പ്രചാരണമുണ്ടായി. താനാണ് അതെന്നായിരുന്നു പ്രചാരണം. ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫോണില്‍ വിളിക്കുകയും ആ കേസില്‍ മൊഴി കൊടുക്കാന്‍ എപ്പോഴാണ് പോകുന്നതെന്ന് അന്വേഷിക്കുകയും ചെയ്തു. താന്‍ ആ കേസില്‍ കക്ഷിയല്ലെന്നും തന്നോടാരും മൊഴി കൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് അദ്ദേഹത്തോട് പറഞ്ഞത്. എന്തിനാണ് ഇങ്ങനെയൊക്കെ ആളുകള്‍ കള്ളക്കഥ പ്രചരിപ്പിക്കുന്നതെന്നും ഭാമ ചോദിച്ചു.

Who is that actor, if it's not Dileep? Thiruvananthapuram, News, Cinema, Entertainment, Allegation, Director, Gossip, Media, Report, Kerala, Trending.

അഭിമുഖം പുറത്തുവന്ന പിന്നാലെ, ഭാമ പറഞ്ഞത് ദിലീപിനെക്കുറിച്ചാണെന്ന് വാര്‍ത്തകള്‍ വന്നു. ഇതേത്തുടര്‍ന്നാണ് അവര്‍ അത് നിഷേധിച്ച് രംഗത്തെത്തിയത്. അതേസമയം, ഒരു സൂപ്പര്‍ താരം ഉള്‍പ്പെടെ പലരുടെയും പേരുകള്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നുണ്ട്. ദിലീപല്ലെന്ന് ഭാമ പറഞ്ഞെങ്കിലും ദിലീപ് തന്നെയാണെന്നു തറപ്പിച്ചു പറയുന്നവരുമുണ്ട് സിനിമാ രംഗത്ത്.

 Who is that actor, if it's not Dileep? Thiruvananthapuram, News, Cinema, Entertainment, Allegation, Director, Gossip, Media, Report, Kerala, Trending.

ദിലീപ് അറസ്റ്റിലായി ഒരു മാസം പിന്നിട്ടതോടെ സിനിമാ രംഗത്ത് ദിലീപിനെതിരേയുള്ള വികാരത്തില്‍ അയവ് വന്നതായും സൂചനയുണ്ട്. അതിന്റെ ഭാഗമായിക്കൂടിയാണത്രേ ദിലീപിനെ കൂടുതല്‍ മോശമാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതോടെ ഭാമ വിശദീകണത്തിന് തയ്യാറായത്.

Also Read:
ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തുണിഅലക്കിക്കൊണ്ടിരിക്കെ പുഴയില്‍ വീണ് കാണാതായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Who is that actor, if it's not Dileep? Thiruvananthapuram, News, Cinema, Entertainment, Allegation, Director, Gossip, Media, Report, Kerala, Trending.