Follow KVARTHA on Google news Follow Us!
ad

പാഴ്‌സല്‍ വാങ്ങിയ കൊത്തുപൊറോട്ട കഴിച്ചുകൊണ്ടിരിക്കെ കണ്ടത് പാമ്പിന്റെ തല; വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം, വിശദീകരണവുമായി ഹോട്ടല്‍ അധികൃതര്‍

പാഴ്‌സല്‍ വാങ്ങിയ കൊത്തുപൊറോട്ട കഴിച്ചുകൊണ്ടിരിക്കെ മീന്‍ തലപോലെ കണ്ട് പരിശോധിച്ച വിദ്യാര്‍ത്ഥി കണ്ടത് പാമ്പിന്റെ തല. ഇതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥിയെKollam, News, Kerala, Snake, Food, Hotel, Snake head in Kothuporotta; Hotel fined
കൊല്ലം: (www.kvartha.com 23.08.2017) പാഴ്‌സല്‍ വാങ്ങിയ കൊത്തുപൊറോട്ട കഴിച്ചുകൊണ്ടിരിക്കെ മീന്‍ തലപോലെ കണ്ട് പരിശോധിച്ച വിദ്യാര്‍ത്ഥി കണ്ടത് പാമ്പിന്റെ തല. ഇതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലില്‍ നിന്നും പാഴ്‌സല്‍ വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് കഴിച്ചതായിരുന്നു കൊത്തുപൊറോട്ട. ഇതിനിടെയാണ് പാമ്പിന്റെ തല കണ്ടത്.

രക്ഷിതാവിന്റെ പരാതിയില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഹോട്ടലിനെതിരെ പിഴ ചുമത്തി. അറിയാതെ സംഭവിച്ചതാണെന്നും പാമ്പ് കോളിഫ്‌ളവറിനിടയിലുണ്ടായതായിരിക്കാമെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.

Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, News, Kerala, Snake, Food, Hotel, Snake head in Kothuporotta; Hotel fined