Follow KVARTHA on Google news Follow Us!
ad

മനുഷ്യന്റെ ദയനീയ സ്ഥിതി സിനിമയാക്കിയ വിദ്യാഭാരതി പറയുന്നു... കേരളത്തില്‍ പുരസ്‌കാരം, തമിഴ്നാട്ടില്‍ നിരോധനം, കേസ്

മനുഷ്യവിസര്‍ജ്ജ്യം നീക്കം ചെയ്യുന്നവരേക്കുറിച്ചു കാക്കൂസ് എന്ന ഡോക്യുമെന്ററി നിര്‍മിച്ച ദിവ്യഭാരതിക്ക് തമിഴ്നാട് സര്‍ക്കാരില്‍ നിന്നേറ്റ പീഢനങ്ങള്‍ക്കിടെ കേരളത്തിലെ സ്വീKerala, News, Thiruvananthapuram, Cinema, Case, Reception in Kerala, for Divya Bharathy, ban in Tamilnadu
തിരുവനന്തപുരം: (www.kvartha.com 20.08.2017) മനുഷ്യവിസര്‍ജ്ജ്യം നീക്കം ചെയ്യുന്നവരേക്കുറിച്ചു കാക്കൂസ് എന്ന ഡോക്യുമെന്ററി നിര്‍മിച്ച ദിവ്യഭാരതിക്ക് തമിഴ്നാട് സര്‍ക്കാരില്‍ നിന്നേറ്റ പീഢനങ്ങള്‍ക്കിടെ കേരളത്തിലെ സ്വീകരണം മറക്കാനാകാത്ത അനുഭവമായി. തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് ദിവ്യ ഭാരതിക്ക് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സ്വീകരണമൊരുക്കിയത്. വിവാദമായ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കേരളത്തില്‍ മാത്രമല്ല, ഡോക്യുമെന്ററിക്ക് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ലംഘിച്ച് അവിടെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേര്‍ന്ന് നൂറോളം സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചതായി ദിവ്യഭാരതി ചടങ്ങില്‍ വെളിപ്പെടുത്തി.

കേരളത്തില്‍ സമാന വിഷയം കൈകാര്യം ചെയ്യുന്ന സിനിമയ്ക്ക് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചപ്പോള്‍ തമിഴ്നാട്ടില്‍ തനിക്ക് നിരോധനവും പരിഹാസവും 16 കേസുകളുമാണ് നേരിടേണ്ടി വരുന്നതെന്ന് പുരസ്‌കാരം നേടിയ മാന്‍ഹോള്‍ എന്ന സിനിമ സംവിധാനം ചെയ്ത വിധു വിന്‍സെന്റിന്റെ കൂടി സാന്നിധ്യത്തില്‍ ദിവ്യ ഭാരതി പറഞ്ഞു. തിരുവനന്തപുരത്ത് മാനവീയം സാംസ്‌കാരിക വീഥിയിലാണ് സ്വീകരണം സംഘടിപ്പിച്ചത്. അതില്‍ പങ്കെടുക്കാനും ഡോക്യുമെന്ററി കാണാനും നൂറു കണക്കിന് ആളുകള്‍ എത്തി.

മനുഷ്യര്‍ ഇപ്പോഴും തോട്ടിപ്പണി ചെയ്യുന്നതിന്റെയും ദാരിദ്യത്തിന്റെയും ഞെട്ടിക്കുന്ന യഥാര്‍ത്ഥ ദൃശ്യങ്ങളും വെളിപ്പെടുത്തലുകളും ഉള്‍പ്പെടുന്ന ചിത്രമാണ് കാക്കൂസ് (കക്കൂസ്). ഇത് പ്രദര്‍ശിപ്പിക്കുന്നതിന് തമിഴ്നാട്ടില്‍ നിരോധനം ഏര്‍പ്പെടുത്തിയ പിന്നാലെയാണ് സംവിധായികയ്ക്കെതിരേ കേസുകളെടുത്തത്. കേളത്തില്‍ തോട്ടിപ്പണി ചെയ്യുന്ന ആളുകളുടെ എണ്ണത്തേക്കാള്‍ ഏറെക്കൂടുതലാണ് തമിഴ്നാട്ടില്‍ ഇപ്പോഴും ആ ജോലി ചെയ്യുന്നവരുടെ എണ്ണം. കേരളത്തിലെ സ്ഥിതിയേക്കുറിച്ച് സിനിമ സംവിധാനം ചെയ്ത വിധു വിന്‍സെന്റിനെയാണ് 2016 ലെ മികച്ച സംവിധായികയായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. നേരത്തേ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ഈ സിനിമയ്ക്ക് പുരസ്‌കാരം ലഭിച്ചിരുന്നു.
Kerala, News, Thiruvananthapuram, Cinema, Case, Reception in Kerala, for Divya Bharathy, ban in Tamilnadu

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Cinema, Case, Reception in Kerala, for Divya Bharathy, ban in Tamilnadu