Follow KVARTHA on Google news Follow Us!
ad
Posts

മഹാബലിസങ്കല്‍പ്പത്തില്‍ വടക്കെമലബാറില്‍ ഉത്രാടത്തിനും തിരുവോണത്തിനും ഓണതെയ്യം എത്തും

തെയ്യങ്ങളുടെ നാടായ വടക്കന്‍കേരളത്തില്‍ മഹാബലി സങ്കല്‍പ്പത്തില്‍ കെട്ടിയാടുന്ന തെയ്യമാണ് ഓണതെയ്യം. ഈ Onam, Onam 2017, Celebration, Theyyam, Onapottan, Onathar, Mahabali,
(www.kvartha.com 22/08/2017)  തെയ്യങ്ങളുടെ നാടായ വടക്കന്‍കേരളത്തില്‍ മഹാബലി സങ്കല്‍പ്പത്തില്‍ കെട്ടിയാടുന്ന തെയ്യമാണ് ഓണതെയ്യം. ഈ നാട്ടുദൈവത്തിനെ 'ഓണത്താര്‍' എന്നും വിളിക്കുന്നു. വണ്ണാന്‍സമുദായത്തില്‍പ്പെട്ടവരാണ് ഓണതെയ്യം കെട്ടിയാടുന്നത്. ചെറിയ ആണ്‍കുട്ടികളാണ് ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളില്‍ ഓണത്താര്‍ കെട്ടിയാടുന്നത്.

മുഖത്ത് തേപ്പും ചെറിയ മുടിയും വലതുകൈയ്യില്‍ മണിയും ഇടതുകൈയ്യില്‍ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാന്‍മാര്‍ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവര്‍ത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താര്‍ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂര്‍ ജില്ലയിലാണ് ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്.

Onam, Onam 2017, Celebration, Theyyam, Onapottan, Onathar, Mahabali,

ഓണതെയ്യത്തില്‍ സംസാരിക്കാത്ത തെയ്യമാണ് ഓണേശ്വരന്‍. ഇക്കാരണത്താല്‍ ഇത് ഓണപ്പൊട്ടന്‍ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട്ടു ജില്ലയിലെ ഉള്‍പ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. മലയസമുദായക്കാര്‍ക്കാണ് വേഷം കെട്ടാനുള്ള അവകാശം രാജാക്കന്‍മാര്‍ നല്‍കിയത്. ഓണതെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരന്‍ വീടുതോറും കയറിയിറങ്ങുന്നത്.

Onam, Onam 2017, Celebration, Theyyam, Onapottan, Onathar, Mahabali,

മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനം. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ് ജനങ്ങള്‍ നല്‍കാറുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Onam, Onam 2017, Celebration, Theyyam, Onapottan, Onathar, Mahabali, Onatheyyam and onam celebration.