Follow KVARTHA on Google news Follow Us!
ad

കള്ളടിച്ചു പൂസായി നാട്ടുകാരുടെ സൈ്വരം കെടുത്തി വാനരന്റെ വിളയാട്ടം; ഫിറ്റായാല്‍ പിന്നെ കടകളില്‍ കയറി പഴം തിന്നലും തെങ്ങില്‍നിന്നു കരിക്ക് പറിക്കലും ഹോബി

കള്ളടിച്ചു പൂസായി നാട്ടുകാരുടെ സൈ്വരം കെടുത്തി വാനരന്റെ വിളയാട്ടം. അടിച്ചു ഫിറ്റായാല്‍ പിന്നെ News, Natives, Kerala,
കുമരകം: (www.kvartha.com 23.08.2017) കള്ളടിച്ചു പൂസായി നാട്ടുകാരുടെ സൈ്വരം കെടുത്തി വാനരന്റെ വിളയാട്ടം. അടിച്ചു ഫിറ്റായാല്‍ പിന്നെ കടകളില്‍ കയറി പഴം തിന്നലും തെങ്ങില്‍നിന്നു കരിക്ക് പറിക്കലുമാണ് ഈ കുരങ്ങന്റെ പ്രധാന ഹോബി. കുമരകത്ത് എങ്ങനെയോ എത്തിപ്പെട്ടതാണു ഈ കുരങ്ങന്‍. ബോട്ട് ജെട്ടി ഭാഗത്താണു ഇവന്റെ കറക്കം. ചെത്തുന്ന തെങ്ങിലെ മാട്ടം (കുടം) പൊക്കി കള്ളുകുടിക്കുകയും അതു കഴിഞ്ഞാല്‍ സമീപത്തെ കടകളില്‍ കയറി പഴം തിന്നലും ഇവന്റെ പതിവാണ്.

ഇതോടെ അടിച്ചു പൂസായ കുരങ്ങന്‍ ഒന്നുകൂടി ഫിറ്റാകും. കരിക്കിന്റെ തൊണ്ട് പൊളിക്കാന്‍ നോക്കുമ്പോള്‍ അതിന് കഴിഞ്ഞില്ലെങ്കില്‍ താഴേക്കിടും. കുരുങ്ങിന്റെ വികൃതിമൂലം ബോട്ട് ജെട്ടി ഭാഗത്തെ കടക്കാര്‍ വാഴക്കുല പുറത്തുതൂക്കാറില്ല. നാട്ടുകാരെ നട്ടം തിരിക്കുന്നത് ഇവന്‍ പതിവാക്കിയിരിക്കയാണ്.

Monkey disturbances Kumarakom natives, News, Natives, Toddy, Kerala

കുരങ്ങന്‍ കുമരകത്തെത്തിയിട്ടു ഏറെ നാളായി. എന്നാല്‍ കള്ളിന്റെ ലഹരി അറിഞ്ഞശേഷം ഈ പ്രദേശംവിട്ട് പോകുന്നുമില്ല. നേരത്തേ ഈ ഭാഗത്തെത്തിയ ഒരു കുരങ്ങനെ വനം വകുപ്പ് അധികൃതര്‍ കെണിവച്ചു പിടിച്ചു കൊണ്ടുപോയിരുന്നു. കുടിയന്‍ കുരങ്ങനെക്കൂടി പിടിച്ച് ശല്യം ഒഴിവാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Also Read:
ബൈക്ക് മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Monkey disturbes Kumarakom natives, News, Natives, Toddy, Kerala.